Home rss national malayalam പുതിയ വാർത്ത നെടുമ്പാശേരി വാഹനാപകടം; സുഹൈലിനേയും സുഹൃത്തിനേയും ദുര്‍ഗുണപരിഹാര പാഠശാലയിലേക്ക് മാറ്റി

നെടുമ്പാശേരി വാഹനാപകടം; സുഹൈലിനേയും സുഹൃത്തിനേയും ദുര്‍ഗുണപരിഹാര പാഠശാലയിലേക്ക് മാറ്റി

4
0

Source :- SIRAJLIVE NEWS

കൊച്ചി |  മൂന്നുപേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശേരി വാഹനാപകടത്തില്‍ അറസ്റ്റിലായ സുഹൈല്‍ സജീവ്, സുഹൃത്ത് നിനവ് എന്നിവരെ കാക്കനാട് ദുര്‍ഗുണപരിഹാര പാഠശാലയിലേയ്ക്ക് മാറ്റി. ഇന്നലെ ആലുവ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ സുഹൈലിനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് ദുര്‍ഗുണപരിഹാര പാഠശാലയിലേയ്ക്ക് മാറ്റിയത്. ഇരുവര്‍ക്കും 19 വയസാണ് പ്രായമെന്നും ജയില്‍ ചട്ടമനുസരിച്ചാണ് നടപടിയെന്നുമാണ് അധികൃതര്‍ അറിയിച്ചത്.

നിയമവും പ്രായവും പരിഗണിച്ചാണ് ജയിലിനുള്ളിലെ ദുര്‍ഗുണപരിഹാര പാഠശാലയിലേയ്ക്ക് സുഹൈലിനെയും നിനവിനെയും മാറ്റിയതെന്ന് ജയില്‍ ഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. 18നും 21നുമിടയില്‍ പ്രായമുള്ളവര്‍ അറസ്റ്റിലായാല്‍ ജയിലിലെ സെല്ലില്‍ അല്ല, ദുര്‍ഗുണപരിഹാര പാഠശാലയിലേക്കാണ് മാറ്റുന്നതെന്നും അദ്ദേഹം അറിയിച്ചു.

അതേ സമയം ,അമിതവേഗതയിലാണ് കാറോടിച്ചതെന്ന് സുഹൈല്‍ പോലീസിനോട് സമ്മതിച്ചു. എയര്‍പോര്‍ട്ട് റോഡിലൂടെ 120 കിലോമീറ്റര്‍ വേഗതയിലാണ് വാഹനമോടിച്ചതെന്നും ഈ സമയം മദ്യലഹരിയിലായിരുന്നുവെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. അപകടസമയത്തെ കാറിന്റെ വേഗമറിയാന്‍ വിദഗ്ദ്ധ പരിശോധന നടത്തും.നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം മിനി കൂപ്പര്‍ കാര്‍ സ്‌കൂട്ടറിലിടിച്ചായിരുന്നു അപകടമുണ്ടായത്. ഒരു സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന വയനാട് കല്‍പ്പറ്റ മടക്കിമല സന്തോഷ് ഭവനില്‍ കല്യാണ മന്ദിരം എസ്റ്റേറ്റിലെ റൈറ്റര്‍ സന്തോഷിന്റെ മകള്‍ ദേവിക (കുക്കു- 21), പാലക്കാട് മണ്ണാര്‍ക്കാട് ഇടക്കൂര്‍ശ്ശി നെല്ലാറ്റ കരിമ്പ മുള്ളങ്കുഴി വീട്ടില്‍ ഓട്ടോഡ്രൈവറായ എം ആര്‍ പ്രദീപ്കുമാറിന്റെ മകള്‍ ഗോപിക (22), കര്‍ണാടക കൂര്‍ഗ് കനകമഞ്ചല്‍ വീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ ഇയ്യാസ് (21) എന്നിവരാണ് മരിച്ചത്.

Content Highlights: Suhail Sajeev and his friend Ninav, arrested in the Nedumbassery car crash that killed three people, were moved to Kakkanad Borstal School. The 19-year-old drivers were remanded for 14 days by the Aluva Magistrate. Suhail confessed to driving a Mini Cooper at 120 kmph under the influence of alcohol.