Home LATEST NEWS malyalam പുതിയ വാർത്ത നെടുമ്പാശ്ശേരിയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ബൈക്കിടിച്ച് രണ്ട് മരണം

നെടുമ്പാശ്ശേരിയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ബൈക്കിടിച്ച് രണ്ട് മരണം

3
0

Source :- SIRAJLIVE NEWS

കൊച്ചി  | ദേശീയപാതയില്‍ നെടുമ്പാശേരി അത്താണിയില്‍ നിര്‍ത്തിയിട്ട ടാങ്കറിന് പിന്നില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്ക് യാത്രികരായ പത്തനംതിട്ട സ്വദേശി ആദിത്ത്പ്രസാദ് (24), സുഹൃത്ത് കപില്‍ (23) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ 6.50ഓടെ അത്താണി എയര്‍പോര്‍ട്ട് കവലയില്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ ഇടിച്ചായിരുന്നു അപകടം. ആദിത്ത് അപകടസ്ഥലത്തുവച്ച് തന്നെ മരിച്ചു. കിരണിനെ ഉടന്‍ അങ്കമാലി എല്‍എഫ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Content Highlights: Two youths were killed in a tragic road accident on the Kochi national highway at Athani near Nedumbassery. The victims were identified as Pathanamthitta natives Adith Prasad and Kapil. The accident occurred when their motorcycle crashed into a parked tanker lorry on Sunday morning.