Source :- SIRAJLIVE NEWS
കൊച്ചി | നെടുമ്പാശ്ശേരിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. സ്‌കൂട്ടിറില്‍ മിനി കൂപ്പര്‍ കാറിടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടോടെയായിരുന്നു അപകടം. ദേവിക, ഗോപിക, ഇജാസ് എന്നിവരാണ് മരിച്ചത്. മിനി കൂപ്പര്‍ ഓടിച്ച സുഹൈലിനെതിരെ പോലീസ് കേസെടുത്തു.
മരിച്ചവരില്‍ ദേവിക വയനാടും ഗോപിക പാലക്കാടും സ്വദേശിയാണ്. കര്‍ണാടകക്കാരനാണ് ഇജാസ്. തൃക്കാക്കര ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരാണ് മരിച്ചവര്‍. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ അമിതവേഗത്തിലെത്തിയ മിനി കൂപ്പര്‍ കാര്‍ പിന്നില്‍നിന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്നുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. കാര്‍ അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
കാര്‍ ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി നെടുമ്പാശ്ശേരി പോലീസില്‍ ഏല്‍പ്പിച്ചു.
Content Highlights:
Three people lost their lives in a severe road accident at Nedumbassery. The fatal crash occurred when a speeding car collided with a lorry. Local authorities and police reached the scene to initiate rescue operations and investigate.



