Home rss national malayalam പുതിയ വാർത്ത നേതൃത്വം അവഗണിച്ചു; സിപിഎം നേതാവ് എം രാഘവന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു

നേതൃത്വം അവഗണിച്ചു; സിപിഎം നേതാവ് എം രാഘവന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു

4
0

Source :- SIRAJLIVE NEWS

കാസര്‍കോട്| കാസര്‍കോട് ജില്ലയിലെ സിപിഎം നേതാവ് എം രാഘവന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. പാര്‍ട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി അറിയിച്ച് എം രാഘവന്‍ ജില്ലാ കമ്മിറ്റിക്ക് കത്ത് നല്‍കി. പാര്‍ട്ടി നിയന്ത്രണത്തിലുള്ള കോട്ടച്ചേരി സഹകരണ ബേങ്ക് പ്രസിഡന്റ് സ്ഥാനവും അദ്ദേഹം രാജിവെച്ചു.

ഇന്നലെയാണ് കാസര്‍കോട് സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി സമാപിച്ചത്. ജില്ലാ കമ്മറ്റിയില്‍ ആറ് ക്ഷണിതാക്കളെ ഉള്‍പ്പെടുത്തിരുന്നു. എന്നാല്‍ എം രാഘവനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതിലുള്ള കടുത്ത അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.

കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി പ്രപവര്‍ത്തിച്ചിട്ടുണ്ട്. എസ്എഫ്ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ ജില്ലാ നേതാവ് തുടങ്ങി പാര്‍ട്ടിയുടെ വിവിധ വര്‍ഗബഹുജന സംഘടനകളിലും എം രാഘവന്‍ പ്രവര്‍ത്തിച്ചിരുന്നു.

Content Highlights: Senior CPM leader M Raghavan from Kasaragod has resigned from the party and stepped down as Kotacherry Co-operative Bank president. He submitted his resignation letter to the district committee citing severe dissatisfaction over being excluded from the expanded committee. Raghavan had previously served as additional private secretary to former Home Minister Kodiyeri Balakrishnan.