Source :- SIRAJLIVE NEWS

ണ്ണടച്ചാൽ ഇരുട്ടാകും’ എന്ന പഴഞ്ചൊല്ല് കരിയറിന്റെ കാര്യത്തിലും നൂറ് ശതമാനം ശരിയാണ്. ലോകത്ത് എത്രയൊക്കെ സാങ്കേതിക വിദ്യകൾ വളർന്നാലും, മനുഷ്യന് കാഴ്ചയുള്ളിടത്തോളം കാലം മങ്ങാത്ത ഒന്നുണ്ട് കണ്ണിന്റെ ആരോഗ്യ സംരക്ഷണം. കമ്പ്യൂട്ടറിനും മൊബൈൽ സ്‌ക്രീനുകൾക്കും മുന്നിൽ ജീവിതം ഹോമിക്കുന്ന പുതിയ കാലത്ത് നേത്രരോഗ വിദഗ്‌ധർക്കും അനുബന്ധ പ്രൊഫഷനലുകൾക്കുമുള്ള ഡിമാൻഡ് പറയേണ്ടതില്ലല്ലോ.
ഒരു കരിയർ എന്ന നിലയിൽ തിളങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മെഡിക്കൽ, പാരാമെഡിക്കൽ, എൻജിനീയറിംഗ് മേഖലകളിൽ തിരഞ്ഞെടുക്കാവുന്ന ചില കിടിലൻ കോഴ്സുകളെയും സാധ്യതകളെയും പരിചയപ്പെടാം.

ഒഫ്താൽമോളജി

  • എം ബി ബി എസ് പൂർത്തിയാക്കിയ ശേഷം കണ്ണിന്റെ സർജറിയും ചികിത്സയും സ്‌പെഷ്യലൈസേഷൻ ആയി തിരഞ്ഞെടുക്കുന്നവരാണിവർ.
  • എം എസ് ഒഫ്താൽമോളജി അല്ലെങ്കിൽ ഡിപ്ലോമ ഇൻ ഓഫ്താൽമോളജി (എം ബി ബി എസിന് ശേഷം).
  • പ്രവേശനം: എം ബി ബി എസ് നേടിയ ശേഷം, നീറ്റ് പി ജി പരീക്ഷ വഴിയാണ് ഒഫ്താൽമോളജി സീറ്റ് ലഭിക്കുക.
  • തൊഴിൽ സാധ്യതകൾ: സർക്കാർ/സ്വകാര്യ സൂപ്പർ സ്‌പെഷ്യാലിറ്റി ഐ ഹോസ്പിറ്റലുകളിൽ സർജൻ, കൺസൾട്ടന്റ്. സ്വന്തമായി ഐ ക്ലിനിക്കുകൾ തുടങ്ങാം.

ഒപ്റ്റോമെട്രി (കാഴ്ചയുടെ കാവൽക്കാർ)

  • കാഴ്ച പരിശോധിക്കുന്നതിലും കണ്ണടകളുടെയും കോൺടാക്റ്റ് ലെൻസുകളുടെയും പവർ കൃത്യമായി നിശ്ചയിക്കുന്നതിലും വിദഗ്‌ധരെ വാർത്തെടുക്കുന്ന പഠന മേഖലയാണിത്.
  • കോഴ്സ്: ബി എസ്‌സി ഒപ്റ്റോമെട്രി/ ബാച്ചിലർ ഓഫ് ഒപ്റ്റോമെട്രി (നാല് വർഷത്തെ പ്രൊഫഷനൽ കോഴ്സ്- മൂന്ന് വർഷം പഠനവും ഒരു വർഷം ഇന്റേൺഷിപ്പും).
  • പ്രവേശനം: പ്ലസ് ടുവിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ചിരിക്കണം.

എവിടെ പഠിക്കാം

  • ഗവ. മെഡിക്കൽ കോളജുകൾ, സ്വാശ്രയ മെഡിക്കൽ/പാരാമെഡിക്കൽ കോളജുകൾ.
  • തൊഴിൽ സാധ്യതകൾ: ഹോസ്പിറ്റലുകളിൽ ഒപ്റ്റോമെട്രിസ്റ്റ്, വൻകിട ഐ-കെയർ ബ്രാൻഡുകളിൽ റീട്ടെയിൽ സ്റ്റോർ മാനേജർ/കൺസൾട്ടന്റ്. സ്വന്തമായി ഒപ്റ്റിക്കൽ ഷോപ്പുകളും കാഴ്ചാ പരിശോധന കേന്ദ്രങ്ങളും തുടങ്ങാം. വിദേശത്ത് (പ്രത്യേകിച്ച് ഗൾഫ് നാടുകളിൽ) മികച്ച ജോലി സാധ്യതയുമുണ്ട്.

ഒഫ്താൽമിക് അസിസ്റ്റന്റ്

  1. ഡോക്ടർമാരെ പരിശോധനകളിൽ സഹായിക്കുകയും പ്രിലിമിനറി ടെസ്റ്റുകൾ നടത്തുകയും ചെയ്യുന്നതിന് പ്രാപ്തമാക്കുന്നു.
  2. കോഴ്സ്: ഡിപ്ലോമ ഇൻ ഓഫ്താൽമിക് അസ്സിസ്റ്റന്റ് (ഡി ഒ എ)രണ്ട് വർഷത്തെ ഡിപ്ലോമ കോഴ്സ്.
    പ്രവേശനം: പ്ലസ് ടു സയൻസ് മാർക്കിന്റെ അടിസ്ഥാത്തിൽ.
  3. തൊഴിൽ സാധ്യതകൾ: ചെറുതും വലുതുമായ കണ്ണ് ആശുപത്രികളിൽ ഒഫ്താൽമിക് അസ്സിസ്റ്റന്റ് തസ്തികകളിൽ ജോലി ലഭിക്കും.

ബയോമെഡിക്കൽ എൻജിനീയറിംഗ്/ മെഡിക്കൽ ഇലക്ട്രോണിക്‌സ്

  • ആശുപത്രികളിലെ ഹൈ ടെക് മെഡിക്കൽ ഉപകരണങ്ങൾ രൂപകൽപ്പന ചെയ്യുകയും പ്രവർത്തനം ഉറപ്പാക്കുകയും ചെയ്യുന്ന ഈ എൻജിനീയറിംഗ് മേഖലയിൽ കണ്ണ് പരിശോധിക്കുന്ന അത്യാധുനിക കമ്പ്യൂട്ടറൈസ്ഡ് മെഷീനുകൾ, ലേസർ സർജറി ഉപകരണങ്ങൾ എന്നിവയും രൂപകൽപ്പന ചെയ്യുന്നു.
  • കോഴ്സ്: ബി ടെക് / എ ടെക് ഇൻ ബയോമെഡിക്കൽ എൻജിനീയറിംഗ്/ മെഡിക്കൽ ഇലക്ട്രോണിക്സ്.
    പ്രവേശനം: പ്ലസ് ടുവിന് ശേഷം കേരള എൻട്രൻസ് (കീം) വഴിയോ ദേശീയതലത്തിൽ ജെ ഇ ഇ വഴിയോ പ്രവേശനം നേടാം.

ബി ടെക് എവിടെ പഠിക്കാം

  • മോഡൽ എൻജിനീയറിംഗ് കോളജ് (MEC), തൃക്കാക്കര, കൊച്ചി.
  • ഗവ. എൻജിനീയറിംഗ് കോളജ്, തൃശൂർ (GEC).
  • സഹൃദയ കോളജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി, തൃശൂർ.
  • ടി കെ എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കൊല്ലം.
  • ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി (ASIET), എറണാകുളം.
  • കെ എം സി ടി കോളജ് ഓഫ് എൻജിനീയറിംഗ് ഫോർ വിമെൻ, കോഴിക്കോട്.
  • ഐ ഐ ടികൾ, എൻ ഐ ടികൾ എന്നിവിടങ്ങളിലും രാജ്യത്തെ മറ്റ് സർക്കാർ/ സ്വകാര്യ മേഖലയിലെ കോളജുകളിലും പഠിക്കാം.
  • തൊഴിൽ സാധ്യതകൾ: ആഗോള മെഡിക്കൽ ഉപകരണ നിർമാണ കമ്പനികളിൽ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് വിഭാഗത്തിൽ എൻജിനീയർ ആകാം. വൻകിട ആശുപത്രികളിൽ ബയോമെഡിക്കൽ എൻജിനീയർ തസ്തികകളിലും അവസരമുണ്ട്.
  • പ്ലസ് ടുവിന് ശേഷം ജോലി ആഗ്രഹിക്കുന്നവർക്ക് ബി എസ്‌ സി ഒപ്റ്റോമെട്രി അല്ലെങ്കിൽ ഡിപ്ലോമ (ഡി ഒ എ) മികച്ച ഓപ്ഷനാണ്. കൂടുതൽ സാങ്കേതികതയും വലിയ കോർപറേറ്റ് കരിയറും ലക്ഷ്യമിടുന്നവർക്ക് ബയോമെഡിക്കൽ എൻജിനീയറിംഗ് വഴിയും നീങ്ങാം.

Content Highlights:
The demand for eye care professionals and biomedical engineers is growing rapidly due to increased screen time and technological advancements. Students can choose from premium paths like Ophthalmology after MBBS, a four-year professional Bachelor of Optometry, or a two-year Ophthalmic Assistant diploma. For those inclined toward technology, Biomedical Engineering offers opportunities to design and maintain sophisticated medical equipment. Prominent institutions across Kerala and national levels provide specialized entries into these high-paying healthcare sectors.