Home rss national malayalam പുതിയ വാർത്ത പിണറായി വിജയനും റിയാസിനുമെതിരായ വിജിലിന്‍സ് കേസ്; അന്വേഷിക്കാന്‍ രണ്ട് സംഘങ്ങള്‍

പിണറായി വിജയനും റിയാസിനുമെതിരായ വിജിലിന്‍സ് കേസ്; അന്വേഷിക്കാന്‍ രണ്ട് സംഘങ്ങള്‍

5
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരായ വിജിലിന്‍സ് കേസ് അന്വേഷിക്കാന്‍ രണ്ട് സംഘങ്ങള്‍. കൈക്കൂലി കേസും കള്ളപ്പണ ഇടപാടും പ്രത്യേകം അന്വേഷിക്കും. സംഘം ഇ ഡിയോട് വിവരങ്ങള്‍ ആവശ്യപ്പെട്ട് കത്ത് നല്‍കും. റിയാസിന്റെ സുഹൃത്തുക്കളേയും സിഎംആര്‍എല്ലിലെ മുന്‍ ജീവനക്കാരേയും സംഘം ഉടന്‍ ചോദ്യം ചെയ്യും.

അതേസമയം, സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ മുഹമ്മദ് റിയാസും ടി വീണയും നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. പിഴവുകള്‍ പരിഹരിക്കപ്പെട്ടാല്‍ പിണറായി വിജയന്‍ നല്‍കിയ അപ്പീലും ഇന്നു പരിഗണിക്കും. സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നാണ് വിജിലന്‍സ് എഫ്ഐആറില്‍ വ്യക്തമാക്കുന്നത്. പിണറായി വിജയന്‍, ടി വീണ, ശശിധരന്‍ കര്‍ത്ത എന്നിവര്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിലെ പരാമര്‍ശം.

Content Highlights:
Kerala Vigilance has formed two separate teams to investigate bribery and hawala charges in the Masappadi case. The probe involves examining former CMRL employees and associates of Muhammad Riyas. Meanwhile, the Kerala High Court Division Bench is hearing appeals filed against the single bench FIR order.