Home rss business malayalam പിണറായിക്കെതിരായ ഇ.ഡി.യുടെ നടപടി രാഷ്ട്രീയ നാടകം; ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി എം.വി. ഗോവിന്ദൻ

പിണറായിക്കെതിരായ ഇ.ഡി.യുടെ നടപടി രാഷ്ട്രീയ നാടകം; ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി എം.വി. ഗോവിന്ദൻ

3
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

കേന്ദ്ര ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇ.ഡിയും ബിജെപിയും ചേർന്ന് നടത്തുന്നത് അടിസ്ഥാനരഹിതമായ കേസിന്റെ പേരിലുള്ള രാഷ്ട്രീയ നാടകമാണെന്ന് അദ്ദേഹം ആരോപിച്ചു. പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി. നോട്ടീസ് പതിപ്പിച്ചതും ഈ നാടകത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ താളത്തിനൊത്ത് പ്രവർത്തിക്കുന്ന കേന്ദ്ര ഏജൻസിയായ ഇ.ഡിയെ കേരളത്തിലേക്ക് കടന്നുകയറാൻ സഹായിക്കുന്നത് യുഡിഎഫാണെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. ഡൽഹിയിലെ സമരത്തെ വഴിതിരിച്ചുവിടാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
യുഡിഎഫിന്റെ നിലപാടാണ് ബിജെപിക്കും ഇ.ഡിക്കും രാഷ്ട്രീയ വേട്ടയാടലിന് അവസരമൊരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പൂർണമായി തകർക്കുന്ന സമീപനമാണ് ഇ.ഡി. സ്വീകരിക്കുന്നതെന്നും ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. വീട്ടിൽ ആളില്ലാത്ത സമയത്താണ് ഇ.ഡി. ഉദ്യോഗസ്ഥർ എത്തി നോട്ടീസ് പതിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, സിപിഐഎം വിപുലീകൃത കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിലെ ചർച്ചകൾ പൂർത്തിയായി. കരുനാഗപ്പള്ളിയിലെ നാല് മുതിർന്ന നേതാക്കളെ ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തതായി ജില്ലാ സെക്രട്ടറി എസ്. സുദേവൻ അറിയിച്ചു. പി.ആർ. വസന്തൻ, സി. രാധാമണി, ടി.കെ. ബാലചന്ദ്രൻ, അഡ്വ. ബി. ഗോപൻ എന്നിവരെയാണ് തിരിച്ചെടുത്തത്.

വർഗ-ബഹുജന സംഘടനകളിൽ നിന്നുള്ളവർ ഉൾപ്പെടെ പത്ത് പേരെ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാക്കളായും നിയമിച്ചു. കെ.ജി. ബിജു, ടി.ആർ. ശങ്കരപിള്ള, ഡി. വിശ്വസേനൻ, ജെ. രാമാനുജൻ, പി. സജീ, ടി.എസ്. പത്മകുമാർ, ആർ. രവീന്ദ്രൻ, ടി.ആർ. ശ്രീനാഥ്, രഞ്ചു സുരേഷ്, എച്ച്. ബെയിസിലാൽ എന്നിവരാണ് പുതിയ ക്ഷണിതാക്കൾ.