Home rss business malayalam പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യ പുറത്ത്; അർജന്റീനയോട് 3-5ന് തോൽവി

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യ പുറത്ത്; അർജന്റീനയോട് 3-5ന് തോൽവി

4
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യയുടെ സെമി ഫൈനൽ സ്വപ്നങ്ങൾക്ക് തിരിച്ചടി. പൂൾ ഇയിലെ നിർണായക അവസാന മത്സരത്തിൽ അർജന്റീനയോട് 3-5ന് പരാജയപ്പെട്ടതോടെയാണ് ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്തായത്. നെതർലൻഡ്‌സിനെതിരായ മുൻ മത്സരത്തിലെ തോൽവിക്ക് പിന്നാലെ വമ്പൻ വിജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക് വാഗനർ സ്റ്റേഡിയത്തിലും തിരിച്ചടി നേരിടേണ്ടിവന്നു.

മത്സരത്തിന്റെ ആദ്യ ക്വാർട്ടറിൽ തന്നെ മൂന്ന് ഗോളുകൾ പിറന്നു. കളി തുടങ്ങി 39-ാം സെക്കൻഡിൽ ജോക്വിൻ ടോസ്‌കാനിയുടെ ഗോളിലൂടെ അർജന്റീന മുന്നിലെത്തി. ഇന്ത്യൻ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ലഭിച്ച പെനാൽറ്റി കോർണർ നിക്കോളാസ് ഡി ലാ ടോറെ ലക്ഷ്യത്തിലെത്തിച്ചതോടെ അർജന്റീന ലീഡ് 2-0 ആക്കി.

ഇന്ത്യ തിരിച്ചടിച്ചത് ഒമ്പതാം മിനിറ്റിലായിരുന്നു. സുഖ്ജീത് സിങ് മികച്ച ഫിനിഷിങ്ങിലൂടെ ഇന്ത്യയുടെ ആദ്യ ഗോൾ നേടി സ്‌കോർ 1-2 ആക്കി. എന്നാൽ പിന്നീട് അർജന്റീന മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.

മൂന്നാം ക്വാർട്ടറിൽ തോമസ് ഡൊമെനെ രണ്ട് ഗോളുകൾ കൂടി നേടിയതോടെ അർജന്റീനയുടെ ലീഡ് 4-1 ആയി. നാലാം ക്വാർട്ടറിൽ ലൂക്കാസ് ടോസ്‌കാനിയും ലക്ഷ്യം കണ്ടതോടെ അർജന്റീന 5-1ന്റെ ലീഡിലെത്തി.

മത്സരത്തിന്റെ അവസാന രണ്ട് മിനിറ്റുകളിൽ സുഖ്ജീത് സിങ്ങും ഹാർദിക് സിങ്ങും ഓരോ ഗോൾ വീതം നേടിയെങ്കിലും ഇന്ത്യയുടെ തിരിച്ചുവരവിന് അത് മതിയായില്ല. 3-5ന്റെ തോൽവിയോടെ ഇന്ത്യ പൂൾ ഇയിൽ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ടൂർണമെന്റിൽ ഇനി ഏഴാം സ്ഥാനത്തിനായുള്ള മത്സരമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ആതിഥേയരായ ബെൽജിയത്തെയാണ് ഇന്ത്യ അടുത്ത മത്സരത്തിൽ നേരിടുക.