Home rss national malayalam പുതിയ വാർത്ത പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം ചോര്‍ന്ന് വീട്ടിലെ കിണറ്റിലെത്തി; വൃത്തിയാക്കാനെത്തിയ മൂന്ന് തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു

പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം ചോര്‍ന്ന് വീട്ടിലെ കിണറ്റിലെത്തി; വൃത്തിയാക്കാനെത്തിയ മൂന്ന് തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു

5
0

Source :- SIRAJLIVE NEWS

കല്ലമ്പലം| തിരുവനന്തപുരത്ത് കല്ലമ്പലം പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം ചോര്‍ന്ന്  സമീപത്തുള്ള വീട്ടിലെ കിണറ്റിലെത്തി. ഇന്ധനം നീക്കം ചെയ്യാനെത്തിയ മൂന്ന് തൊഴിലാളികള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. അപകടത്തില്‍ കല്ലമ്പലം സ്വദേശികളായ വിനീത്, രാകേഷ്, സുനു എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. മൂന്ന് പേരുടെയും വയറിലും മുഖത്തും കൈകളിലുമാണ് പൊള്ളലേറ്റത്. രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമാണ്.

വെള്ളം പമ്പ് ചെയ്ത് കഴിഞ്ഞതിന് ശേഷം കിണറിലെ ഓക്സിജന്‍ നില പരിശോധിക്കുന്നതിനായി മെഴുകുതിരി കത്തിച്ചിറക്കുകയായിരുന്നു. തുടര്‍ന്ന് വാതകരൂപത്തില്‍ നിറഞ്ഞുനിന്ന പെട്രോള്‍ ആളിക്കത്തി. അപകടം നടക്കുമ്പോള്‍ മൂന്ന് പേരും കിണറ്റിന് പുറത്തായിരുന്നു. വിനീതിനും സുനുവിനുമൊപ്പം എത്തിയതായിരുന്നു സുഹൃത്തായ രാകേഷ്. വിനീതിനെയും രാകേഷിനെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുനുവിനെ ആറ്റിങ്ങല്‍ വലിയകുന്ന് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഓണത്തിന് മുമ്പ് പമ്പില്‍ ഇന്ധനം നിറച്ചതില്‍ ഗുരുതരമായ പിഴവ് സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. ഡീസല്‍ ടാങ്കില്‍ പെട്രോള്‍ നിറച്ചതോടെ ഭൂഗര്‍ഭ അറകവിഞ്ഞൊഴുകയായിരുന്നു. വീട്ടുടമ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പമ്പ് ഉടമയാണ് കിണറ് വൃത്തിയാക്കാന്‍ തൊഴിലാളികളെ എത്തിച്ചത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ടാങ്കറിന്റെ ഡ്രൈവര്‍ ഡീസല്‍ ടാങ്കില്‍ പെട്രോള്‍ നിറച്ചതാണ് അപകടത്തിന് കാരണമായതെന്നും 12 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും പമ്പ് ഉടമ പറഞ്ഞു.

Content Highlights:
Three workers suffered severe burns in Kallambalam after petrol leaked from a fuel station into a nearby well and caught fire. The explosion occurred when a candle was lowered to test oxygen levels. An incorrect fuel delivery into the underground tank caused the massive spill.