Source :- SIRAJLIVE NEWS
കാസര്‍കോട് | പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങളാക്കി മാറ്റി ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍. മലപ്പുറം പുഴക്കാട്ടിരി സ്വദേശി നികേത് (24) ആണ് അറസ്റ്റിലായത്. ഇതുമായി ബന്ധപ്പെട്ട് കാസര്‍കോട് സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍.
കേസിലെ ഒന്നാം പ്രതിയായ കാസര്‍കോട് ഇരിയണ്ണി സ്വദേശി അനൂപിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇയാള്‍ കൈമാറിയ പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ രണ്ടാം പ്രതി നികേത് ആണ് എഡിറ്റ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി മാറ്റിയതെന്ന് കണ്ടെത്തിയത്. വെള്ളിയാഴ്ച പുഴക്കാട്ടിരിയില്‍ വച്ചാണ് പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Content Highlights: Kasaragod cyber police arrested Niketh, the main accused in a morphed photo distribution racket via Telegram. Niketh morphed images forwarded by first accused Anoop. Police took him into custody at Puzhakattiri, Malappuram following a detailed cyber investigation.



