Home rss national malayalam പുതിയ വാർത്ത പെണ്‍കുട്ടിയെ മോശമായി നോക്കിയെന്ന് പരാതി; പോലീസെത്തിയപ്പോള്‍ മധ്യവയസ്‌കന്‍ വീട്ടില്‍ മരിച്ച നിലയില്‍

പെണ്‍കുട്ടിയെ മോശമായി നോക്കിയെന്ന് പരാതി; പോലീസെത്തിയപ്പോള്‍ മധ്യവയസ്‌കന്‍ വീട്ടില്‍ മരിച്ച നിലയില്‍

4
0

Source :- SIRAJLIVE NEWS

ആലപ്പുഴ |തണ്ണീര്‍മുക്കത്ത് മധ്യവയസ്‌കനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തണ്ണീര്‍മുക്കം പഞ്ചായത്ത് 14-ാം വാര്‍ഡ് വെറുങ്ങില്‍ച്ചുവട് പടിഞ്ഞാറ് വേലിക്കകത്ത് വീട്ടില്‍ സന്തോഷാണ് (53) മരിച്ചത്. ഇന്ന് രാവിലെ ഏഴോടെയാണമ വീട്ടില്‍ മൃതദേഹം കണ്ടെത്തിയത്.

്‌സന്തോഷിന്റെ തലയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ട്. വീടിന്റെ വാതില്‍ തുറന്ന നിലയിലായിരുന്നു. മുറിക്കു സമീപത്തുനിന്ന് മുളക്കഷ്ണവും കണ്ടെത്തിയിട്ടുണ്ട്. ഭാര്യയും മക്കളുമായി പിണങ്ങി ഒറ്റയ്ക്കാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. സമീപവാസികളുമായും അകലം പാലിച്ചിരുന്നു.മോശമായി നോക്കിയെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടി സന്തോഷിനെതിരെ മുഹമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് സന്തോഷിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ സന്തോഷ് ഹാജരായില്ല. ഇതേത്തുടര്‍ന്ന് രാവിലെ പോലീസ് വീട്ടിലെത്തിയപ്പോഴാണ് സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

Content Highlights: A 53-year-old man named Santhosh was found dead with injuries at his home in Thanneermukkam, Alappuzha. The discovery was made when Muhamma police arrived to inquire about a complaint against him by a girl. He lived alone, and police found injuries on his face along with a piece of bamboo nearby.