Source :- SIRAJLIVE NEWS
കാഠ്മണ്ഡു | പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രളയസാധ്യത കുറക്കുന്നതിനായി നാല് ഹിമാനി തടാകങ്ങളിലെ ജലം ഒഴുക്കിക്കളയാനുള്ള പദ്ധതിയുമായി നേപ്പാള്‍. ആഗസ്റ്റിലുണ്ടായ ഹിമാനി തകര്‍ച്ചയും തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലും മിന്നല്‍ പ്രളയവും 1,400ലേറെ പേരുടെ ജീവഹാനിക്കിടയാക്കിയ സാഹചര്യത്തിലാണ് നിര്‍ണായക നടപടി.
തുലാഗി, ലോവര്‍ ബരുണ്‍, ലുംഡിങ്ത്സോ, ഹോംഗു എന്നീ തടാകങ്ങളെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 4,050 മീറ്റര്‍ മുതല്‍ 5,483 മീറ്റര്‍ വരെ ഉയരത്തിലാണ് ഈ തടാകങ്ങള്‍ സ്ഥിതിചെയ്യുന്നത്. പ്രകൃതിദത്ത അണക്കെട്ടുകള്‍ തകര്‍ന്നുണ്ടാകുന്ന പ്രളയസാധ്യത ഒഴിവാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സെന്റര്‍ ഫോര്‍ ഹൈഡ്രോളജി ആന്‍ഡ് വാട്ടര്‍ റിസോഴ്‌സസ് റിസര്‍ച്ചിലെ വിദഗ്ധന്‍ സുഭാഷ് തുലാധര്‍ വ്യക്തമാക്കി. ഗ്രീന്‍ ക്ലൈമാറ്റ് ഫണ്ട്, യു എന്‍ ഡി പി നേപ്പാള്‍ സര്‍ക്കാര്‍ എന്നിവയുടെ സഹകരണത്തോടെ 50 ദശലക്ഷം ഡോളര്‍ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിക്കായി ആറ് വര്‍ഷത്തോളം വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. കൂടാതെ പ്രളയ മുന്നറിയിപ്പ് സംവിധാനങ്ങളും സെന്‍സറുകളും സ്ഥാപിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ 26 ഓളം ഹിമാനി തടാക സ്ഫോടന പ്രളയങ്ങള്‍ക്കാണ് നേപ്പാള്‍ സാക്ഷ്യം വഹിച്ചത്. ഇത്തരം ദുരന്തങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ് പുതിയ പദ്ധതി.
Content Highlights:
Nepal has initiated a major project to safely drain water from four high-risk glacial lakes in the Himalayas. The initiative aims to prevent catastrophic glacial lake outburst floods triggered by climate change and melting glaciers. This proactive step will safeguard downstream communities.



