Home LATEST NEWS malyalam പുതിയ വാർത്ത പ്രകൃതിക്ഷോഭമടക്കമുള്ള പ്രതിസന്ധികളില്‍ സംസ്ഥാന സര്‍ക്കാര്‍ പകച്ചു നില്‍ക്കുന്നു: എം വി ഗോവിന്ദന്‍

പ്രകൃതിക്ഷോഭമടക്കമുള്ള പ്രതിസന്ധികളില്‍ സംസ്ഥാന സര്‍ക്കാര്‍ പകച്ചു നില്‍ക്കുന്നു: എം വി ഗോവിന്ദന്‍

4
0

Source :- SIRAJLIVE NEWS

കോഴിക്കോട് | സംസ്ഥാന സര്‍ക്കാര്‍ പ്രകൃതി ക്ഷോഭമടക്കമുള്ള പ്രതിസന്ധികളില്‍ പകച്ചു നില്‍ക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സംസ്ഥാനത്തുണ്ടായ മഴക്കെടുതിയും സങ്കീര്‍ണമായ മറ്റു പ്രശ്നങ്ങളും അഭിമുഖീകരിക്കാനും ഫലപ്രദമായി കൈകാര്യം ചെയ്യാനും യു ഡി എഫ് സര്‍ക്കാറിന് കഴിയുന്നില്ല. പ്രളയ സാഹചര്യമുണ്ടായിട്ടും കാലാവസ്ഥാ മുന്നറിയിപ്പ് കൃത്യമായി അറിയിച്ചില്ല. ചോദ്യം ചോദിക്കുന്ന മാധ്യമ പ്രര്‍ത്തകരെ മുഖ്യമന്ത്രി പരിഹസിക്കുകയാണെന്നും ഗോവിന്ദന്‍ ആരോപിച്ചു.

പ്രതിസന്ധികളെ ഗൗരവതരമായ തരത്തില്‍ കൈകാര്യം ചെയ്യണം. രാഷ്ട്രീയം നോക്കാതെ ഞങ്ങളും ഒപ്പം ഉണ്ടാകും. മുഴുവനാളുകളും സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങണമെന്നും എം വി ഗോവിന്ദന്‍ അഭ്യര്‍ഥിച്ചു. ഹെലികോപ്റ്റര്‍ യാത്രാ വിവാദത്തില്‍ മുഖ്യമന്ത്രി കളവ് പറയുകയാണ്. പിണറായി പാര്‍ട്ടി സമ്മേളനത്തിന് ഹെലികോപ്റ്ററില്‍ പോയി എന്നത് കളവാണ്.

സി പി എമ്മിന്റെ സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ ദൗര്‍ബല്യങ്ങള്‍ പൂര്‍ണമായും പരിഹരിക്കും. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള കര്‍മ പദ്ധതികള്‍ തയാറാക്കും. അതിനായാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേരുന്നതെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പറഞ്ഞു.

Content Highlights:
CPIM leader MV Govindan criticized the Kerala government’s response to ongoing crises and natural disasters. He stated that the administration appears helpless in managing severe situations. His remarks have triggered widespread discussion across Kerala’s political landscape.