Home rss national malayalam പുതിയ വാർത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം

4
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി| പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. ഉസ്ബെക്കിസ്ഥാനും കിര്‍ഗിസ് റിപ്പബ്ലിക്കുമാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്. ഇന്ന് ഒമ്പത് മണിക്കാവും പ്രധാനമന്ത്രി പുറപ്പെടുക. ഓഗസ്റ്റ് 29 മുതല്‍ 30 വരെ ഉസ്ബെക്കിസ്ഥാനിലും ഓഗസ്റ്റ് 31 മുതല്‍ സെപ്തംബര്‍ ഒന്നു വരെ കിര്‍ഗിസ്ഥാനില്‍ നടക്കുന്ന 26ാമത് ഷാങ്ഹായ് സഹകരണ സംഘടന (എസ് സി ഒ) ഉച്ചകോടിയിലും മോദി പങ്കെടുക്കും.

ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ നിരവധി ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ മധ്യേഷ്യ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും, 2012 ല്‍ ‘കണക്ട് സെന്‍ട്രല്‍ ഏഷ്യ’ എന്ന നയം രൂപപ്പെടുത്തിയപ്പോഴാണ് ഇന്ത്യ ഈ അഞ്ച് രാജ്യങ്ങള്‍ – കസാക്കിസ്ഥാന്‍, കിര്‍ഗിസ് റിപ്പബ്ലിക്, ഉസ്ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, തുര്‍ക്ക്മെനിസ്ഥാന്‍ – ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഇടപെടല്‍ ആരംഭിച്ചത്. 2015 ജൂലൈയില്‍ അഞ്ച് മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കും യാത്ര ചെയ്ത ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദി.

ഉസ്ബെക് പ്രസിഡന്റ് ഷവ്കത് മിര്‍സിയോയേവുമായി മോദി കൂടിക്കാഴ്ച നടത്തും. വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഡിജിറ്റല്‍ കണക്റ്റിവിറ്റി, ഊര്‍ജം, വിദ്യാഭ്യാസം എ്‌നനീ മേഖലകളിലെ സഹകരണം ചര്‍ച്ചയാകും. മോദിയുടെ നാലാമത്തെ ഉസ്ബെക്കിസ്ഥാന്‍ സന്ദര്‍ശനമാണിത്. 31, 1 തീയതികളില്‍ നടക്കുന്ന 26ാമത് ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയില്‍ മോദി പങ്കെടുക്കും.

പ്രാദേശിക സുരക്ഷ, ഭീകരവിരുദ്ധ പ്രവര്‍ത്തനം, സാമ്പത്തിക സഹകരണം, ഗതാഗത ബന്ധം തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യയുടെ നിലപാട് അദ്ദേഹം അവതരിപ്പിക്കും. എസ്.സി.ഒ നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകളും നടത്തും. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ -മോദി കൂടിക്കാഴ്ചയ്ക്കും സാധ്യതയുണ്ട്.

Content Highlights: Prime Minister Narendra Modi has commenced his four-day visit to Uzbekistan and Kyrgyzstan starting August 29. He will attend the 26th SCO Summit in Bishkek to discuss regional security and counter-terrorism. Modi is also expected to hold bilateral talks with Uzbek President Shavkat Mirziyoyev and Russian President Vladimir Putin.