Home rss national malayalam പുതിയ വാർത്ത പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കി ഗ്രാനൈറ്റ് വ്യവസായി; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്‌

പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കി ഗ്രാനൈറ്റ് വ്യവസായി; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്‌

4
0

Source :- SIRAJLIVE NEWS

ചെന്നൈ | തമിഴ്‌നാട്ടിലെ പ്രമുഖ ഗ്രാനൈറ്റ് വ്യവസായി ആര്‍ വീരമണി 12നും15നും ഇടയില്‍ പ്രായമുള്ള നിരവധി പെണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തി. ഇയാള്‍ ഉള്‍പ്പെട്ട പോക്സോ കേസിന്റെ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. പ്രതിയുടെ സഹായി മഹേന്ദ്ര സിംഹനും ഭാര്യ ശാന്തിയുമാണ് ഇയാള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചു നല്‍കാന്‍ കരുനീക്കിയതെന്നും പോലീസ് കണ്ടെത്തി. 2025 ലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഇയാള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതായുള്ള സൂചനകള്‍ പുറത്തുവന്നത്.

കേസില്‍ തമിഴ്‌നാട് പോലീസ് അന്വേഷണം തുടരുന്നതിനിടെ വീരമണിക്കെതിരെ കൂടുതല്‍ സ്ത്രീകള്‍ പരാതിയുമായി രംഗത്തെത്തി. ഇവര്‍ പ്രായപൂര്‍ത്തിയാകാത്ത സമയത്ത് ലൈംഗിക അതിക്രമത്തിന് ഇരയായെന്നാണ് വെളിപ്പെടുത്തല്‍. പണം, സമ്മാനങ്ങള്‍, ഭക്ഷണസാധനങ്ങള്‍ തുടങ്ങിയവ നല്‍കിയാണ് ഇയാള്‍ അന്നു തങ്ങളെ ആകര്‍ഷിച്ചിരുന്നതെന്നും പീഡന വിവരം പുറത്ത് പറയാതിരിക്കാന്‍ തങ്ങള്‍ക്കു വീരമണി പണം നല്‍കിയെന്നുമായിരുന്നു വെളിപ്പെടുത്തല്‍. ഇതിന്റെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്.

2025 ഒക്ടോബറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് പോലീസിന് ലഭിച്ചതോടെയാണ് കേസിന്റെ തുടക്കം. ദൃശ്യത്തിലുള്ള വ്യക്തി വീരമണിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. എന്നാല്‍ വിഡിയോയിലുള്ള പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് അന്വേഷണം മുന്നോട്ടു പോയിരുന്നില്ല.

തുടര്‍ന്ന് കേസ് അവസാനിപ്പിക്കാന്‍ പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പോലീസ് നല്‍കിയ റിപ്പോര്‍ട്ട് പോക്സോ കോടതി തള്ളുകയും അന്വേഷണം തുടരാന്‍ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് വീരമമണിയുടെ വീട്ടില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക തെളിവുകള്‍ ലഭിച്ചത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസിന് ആദ്യം ലഭിച്ച വിഡിയോയിലെ പെണ്‍കുട്ടിയെ തിരിച്ചറിയുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കി. ഇതോടെയാണ് സംഭവത്തില്‍ പ്രതികളായ വീരമണി, സഹായി മഹേന്ദ്ര സിംഹന്‍, ഭാര്യ ശാന്തി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കവെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നതെന്നാണ് തമിഴ്‌നാട് പോലീസ് നല്‍കുന്ന വിവരം.

Content Highlights:
Tamil Nadu granite businessman R Veeramani was arrested under the POCSO Act for sexually abusing minor girls. Police uncovered shocking details involving his assistants who procured victims. The arrest followed crucial evidence found during a raid ordered by the POCSO court.