Home BUSINESS NEWS MALYALAM ‘പ്രേമ’ത്തിന് ശേഷം വീണ്ടും അൽഫോൺസ് പുത്രൻ- നിവിൻ പോളി സിനിമ എത്തുന്നു

‘പ്രേമ’ത്തിന് ശേഷം വീണ്ടും അൽഫോൺസ് പുത്രൻ- നിവിൻ പോളി സിനിമ എത്തുന്നു

4
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

മലയാള സിനിമയിൽ പുതിയൊരു ദൃശ്യവിസ്മയം തീർത്ത ‘നേരം’, ‘പ്രേമം’ എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ അൽഫോൺസ് പുത്രനും നടൻ നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്നു. നിവിൻ പോളിയുടെ കരിയറിലെ 50-ാം ചിത്രമാണ് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്നത്.

ഏറെ നാളുകളായി ആരാധകർ കാത്തിരുന്ന ഈ വമ്പൻ കോംബോയുടെ തിരിച്ചുവരവ് വാർത്ത ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിക്കഴിഞ്ഞു.

ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഈ മാസം (ജൂൺ) 27-ന് കൊച്ചിയിലെ പദ്മ തിയേറ്ററിൽ വെച്ച് നടക്കും. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചോ സാങ്കേതിക പ്രവർത്തകരെക്കുറിച്ചോ ഉള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 2013-ൽ പുറത്തിറങ്ങിയ ‘നേരം’ എന്ന തമിഴ്-മലയാളം ദ്വിഭാഷാ ചിത്രത്തിലൂടെയാണ് അൽഫോൺസും നിവിനും ആദ്യമായി ഒന്നിക്കുന്നത്.

ഈ ചിത്രം രണ്ടുപേരുടെയും കരിയറിൽ വലിയൊരു വഴിത്തിരിവായി. 2015-ൽ പുറത്തിറങ്ങിയ ‘പ്രേമം’ മലയാള സിനിമാ ചരിത്രത്തെത്തന്നെ മാറ്റിമറിച്ചു. ആരുടെയും അസിസ്റ്റന്റ് ഡയറക്ടാറാകാതെ കടന്നുവന്ന അൽഫോൺസ് ഈ ചിത്രത്തിലൂടെ തന്റെ സ്ഥാനം ഉറപ്പിച്ചു.

മലർവാടിയിലൂടെയാണ് തുടക്കമെങ്കിലും നിവിൻ പോളിയെ ജനപ്രിയ നായകനാക്കി മാറ്റിയത് പ്രേമമായിരുന്നു. 2022-ൽ പൃഥ്വിരാജും നയൻതാരയും ഒന്നിച്ച ‘ഗോൾഡ്’ ആണ് അൽഫോൺസ് പുത്രന്റേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. എന്നാൽ ഈ ചിത്രം ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം തന്റെ ഭാഗ്യനായകനായ നിവിൻ പോളിക്കൊപ്പം അൽഫോൺസ് വീണ്ടുമെത്തുമ്പോൾ തിയേറ്ററുകളെ ഇളക്കിമറിക്കുന്ന ഒരു മാസ്സ് എൻ്റർടൈനറാണ് സിനിമാലോകം പ്രതീക്ഷിക്കുന്നത്.