Source :- SIRAJLIVE NEWS
ചെന്നൈ | ചെന്നൈ തിരുവോട്ടിയൂരിൽ മുൻവൈരാഗ്യത്തെ തുടർന്ന് പ്ലസ് ടു വിദ്യാർഥിയെ പ്ലസ് വൺ വിദ്യാർഥികൾ തല്ലിക്കൊന്നു. വസന്ത് നഗർ സ്വദേശിയായ ധനുഷ് (16) ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ വൈകീട്ടാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. തിരുവോട്ടിയൂർ ബസ് ടെർമിനലിന് സമീപം മറ്റ് വിദ്യാർഥികളുമായി ധനുഷ് സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. ഈ സമയത്ത് അവിടെയെത്തിയ പ്ലസ് വൺ വിദ്യാർഥികൾ ധനുഷിനെ ആക്രമിക്കുകയും തുടർന്ന് ബസ് ടെർമിനലിന് പുറകിലുള്ള ആളൊഴിഞ്ഞ പ്രദേശത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി മർദിക്കുകയുമായിരുന്നു.
മരിച്ച ധനുഷും പ്ലസ് വൺ വിദ്യാർഥികളിലൊരാളും തമ്മിൽ ദിവസങ്ങൾക്ക് മുൻപ് സ്കൂളിൽ വെച്ച് വാക്കേറ്റം ഉണ്ടായിരുന്നു. ഇതിന്റെ മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കുന്നു.
മർദനമേറ്റ് അവശനായി ധനുഷ് ബോധരഹിതനായി വീണതോടെ ആക്രമണം നടത്തിയ കുട്ടികൾ സ്ഥലത്തുനിന്ന് ഓടിപ്പോവുകയായിരുന്നു. ഇത് കണ്ട നാട്ടുകാരാണ് കുട്ടിയെ ഉടനടി ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ധനുഷ് മരണപ്പെട്ടിരുന്നു.
Content Highlights:
A 16-year-old Plus Two student named Dhanush was beaten to death by Plus One students in Thiruvottiyur, Chennai. The incident occurred near the bus terminal following a previous conflict at school. Local residents rushed the unconscious boy to the hospital, but he was declared dead on arrival.




