Home rss national malayalam പുതിയ വാർത്ത ബിഹാറിലെ ആര റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ പാളം തെറ്റി; ആളപായമില്ല

ബിഹാറിലെ ആര റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ പാളം തെറ്റി; ആളപായമില്ല

5
0

Source :- SIRAJLIVE NEWS

പാറ്റ്‌ന | ബിഹാറിലെ ആര റെയില്‍വേ സ്റ്റേഷന് സമീപം സിക്കിം മഹാനന്ദ എക്‌സ്പ്രസ്സിന്റെ മൂന്ന് കോച്ചുകള്‍ പാളം തെറ്റിയത് റെയില്‍വേ ഉദ്യോഗസ്ഥരിലും ജീവനക്കാരിലും പരിഭ്രാന്തി പരത്തി. സംഭവത്തില്‍ ആളപായമോ യാത്രക്കാര്‍ക്ക് പരുക്കോ റിപോര്‍ട്ട് ചെയ്തിട്ടില്ല.

ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ പുലര്‍ച്ചെ 4.12-ഓടെയായിരുന്നു അപകടം. പ്ലാറ്റ്ഫോം നമ്പര്‍ രണ്ടില്‍ നിന്ന് ഏകദേശം 200 മീറ്റര്‍ അകലെ ‘അപ്പ് ലൈനിലാണ്’ 15483 അലിപുര്‍ദുവാര്‍ ജങ്ഷന്‍-ഡല്‍ഹി സിക്കിം മഹാനന്ദ എക്‌സ്പ്രസ്സ് പാളം തെറ്റിയത്. ട്രെയിനിന്റെ എന്‍ജിന്‍, എസ് എല്‍ ആര്‍ (SLR), എച്ച്-1 (H1) എന്നീ കോച്ചുകളാണ് പാളം തെറ്റിയത്. റെയില്‍വേ ഉദ്യോഗസ്ഥരും ജീവനക്കാരും ഉടന്‍ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അറ്റകുറ്റപ്പണികളും ആരംഭിച്ചിട്ടുണ്ട്. കോച്ചുകളെ പഴയ സ്ഥാനത്തേക്ക് കൊണ്ടുവരാനും പാളം തെറ്റിയ മൂന്ന് യൂണിറ്റുകളെ വീണ്ടും ഘടിപ്പിക്കാനും ജീവനക്കാര്‍ പരിശ്രമിച്ചു.

ട്രെയിന്‍ ഓടുന്നതിനിടെയുണ്ടായ സാങ്കേതിക തകരാര്‍ കാരണം സിഗ്‌നല്‍ സസാറാം ലൈനിലേക്ക് മാറിയതായാണ് വിവരം. തുടര്‍ന്ന് മുന്നോട്ട് നീങ്ങിയ ട്രെയിന്‍, സ്റ്റേഷനില്‍ നിന്ന് ഏകദേശം 200 മീറ്റര്‍ അകലെ ‘അപ്പ് ലൈനില്‍’ വച്ച് പാളം തെറ്റുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. സിഗ്‌നല്‍ സസാറാം ലൈനിലേക്ക് മാറാന്‍ കാരണമായ സാഹചര്യങ്ങളെക്കുറിച്ചും, ട്രെയിന്‍ എങ്ങനെ തെറ്റായ ദിശയില്‍ സഞ്ചരിച്ചു എന്നത് സംബന്ധിച്ചും ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുന്നുണ്ട്.

Content Highlights:
A train derailed near Ara railway station in Bihar, causing brief disruption to rail traffic. Authorities confirmed that no casualties or injuries were reported in the incident. Railway officials immediately reached the spot to clear the track and restore normal operations.