Home rss business malayalam ബേപ്പൂരിലെ തോൽവിക്ക് കോൺഗ്രസ് നേതൃത്വത്തിനെതിരെ പി.വി. അൻവർ; വോട്ട് ചോർച്ച ചൂണ്ടിക്കാട്ടി വിമർശനം

ബേപ്പൂരിലെ തോൽവിക്ക് കോൺഗ്രസ് നേതൃത്വത്തിനെതിരെ പി.വി. അൻവർ; വോട്ട് ചോർച്ച ചൂണ്ടിക്കാട്ടി വിമർശനം

4
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ബേപ്പൂർ നിയമസഭാ മണ്ഡലത്തിലെ പരാജയത്തിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി പി.വി. അൻവർ. യുഡിഎഫ് ശക്തികേന്ദ്രങ്ങളായ രാമനാട്ടുകര, ഫറോക്ക് മുനിസിപ്പാലിറ്റികളിലും ചെറുവണ്ണൂർ-നല്ലളം മേഖലയിലും തനിക്ക് പ്രതീക്ഷിച്ച രീതിയിൽ വോട്ട് ലഭിച്ചില്ലെന്ന് അൻവർ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. അതേസമയം, ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളിൽ നിന്ന് ആവശ്യമായ പിന്തുണ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിന് ശേഷം വിദഗ്ധരുടെ സഹായത്തോടെ നടത്തിയ അവലോകനത്തിൽ തന്നെ പരാജയത്തിന്റെ സൂചനകൾ വ്യക്തമായിരുന്നുവെന്നും ഫോം 20 പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും അൻവർ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് തനിക്ക് ഏറ്റവുമധികം അപര സ്ഥാനാർഥികൾ ഉണ്ടായിരുന്നുവെന്നും അൻവർ ആരോപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബേപ്പൂർ മണ്ഡലം തെരഞ്ഞെടുത്തതും ശ്രദ്ധേയമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി വോട്ടുകൾ എതിർ സ്ഥാനാർഥിക്ക് കൂട്ടത്തോടെ ലഭിച്ച സാഹചര്യമുണ്ടായെന്നും അൻവർ ആരോപിച്ചു.

യുഡിഎഫ് ഭരിക്കുന്ന ഫറോക്ക്, രാമനാട്ടുകര മേഖലകളിൽ പ്രതീക്ഷിച്ച ലീഡ് ലഭിച്ചിരുന്നെങ്കിൽ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നുവെന്നും അൻവർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുവജന സംഘടനകൾ ഉൾപ്പെടെ ആവശ്യപ്പെട്ട എല്ലാ സഹായങ്ങളും നൽകിയിട്ടും ചില കേന്ദ്രങ്ങളിൽ വിതരണം ചെയ്യാത്ത നോട്ടീസുകളും ഒട്ടിക്കാത്ത പോസ്റ്ററുകളും കണ്ടെത്തിയത് ഏറെ വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പിണറായി വിജയൻ സർക്കാരിന്റെ ഏകാധിപത്യ പ്രവണതകൾക്കെതിരെ താൻ നടത്തിയ പോരാട്ടങ്ങളും ത്യാഗങ്ങളും ആരും മറക്കരുതെന്നും അൻവർ ഓർമിപ്പിച്ചു. രാഷ്ട്രീയ ഭാവിയോ ജീവനോ സ്വത്തോ കണക്കിലെടുക്കാതെയാണ് നീതിക്കുവേണ്ടി പോരാടിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.

നിലവിലെ സർക്കാർ അധികാരത്തിലെത്തുന്നതിന് പിന്നിലെ തന്റെ സംഭാവനകൾ അവഗണിച്ചാലും, താൻ നടത്തിയ പോരാട്ടങ്ങളുടെ ചരിത്രം മായ്ച്ചുകളയാനാകില്ലെന്നും അൻവർ കൂട്ടിച്ചേർത്തു.