Source :- SIRAJLIVE NEWS

കൊച്ചി | വ്യവസായി ബോബി ചെമ്മണൂരിന് ജയിലില്‍ സൗകര്യമൊരുക്കിയെന്ന ആക്ഷേപത്തില്‍ അന്വേഷണത്തിന് ഉത്തരവ്. വിഷയത്തില്‍ അടിയന്തര റിപ്പോര്‍ട്ട് വേണമെന്ന് മുഖ്യമന്ത്രി ജയില്‍ ഡി ജി പിയെ വിളിച്ചു വരുത്തി നിര്‍ദ്ദേശം നല്‍കി.

നടിയുടെ അധിക്ഷേപ പരാതിയെ തുടര്‍ന്ന് റിമാന്‍ഡിലായിരുന്ന ബോബി ചെമ്മണൂരിന് ജാമ്യം ലഭിച്ചിട്ടും ജയിലില്‍ തങ്ങാനും മറ്റു തടവുകാരുമായി ആശയ വിനിമയം നടത്താനും സൗകര്യം ലഭിച്ച സംഭവം ജയില്‍ ആസ്ഥാന ഡി ജി പി അന്വേഷിക്കും. മധ്യമേഖല ഡി ഐ ജി ജയില്‍ സന്ദര്‍ശിച്ച് സൗകര്യമൊരുക്കിയെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.