Home rss national malayalam പുതിയ വാർത്ത ബ്രിക്‌സ് ഉച്ചകോടിയില്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍; അതിഥികളുടെ മേല്‍ സര്‍ക്കാര്‍ സ്വന്തം പാര്‍ട്ടിയുടെ ഭക്ഷണശീലങ്ങള്‍ അടിച്ചേല്‍പ്പിച്ചതായി വിമര്‍ശനം

ബ്രിക്‌സ് ഉച്ചകോടിയില്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍; അതിഥികളുടെ മേല്‍ സര്‍ക്കാര്‍ സ്വന്തം പാര്‍ട്ടിയുടെ ഭക്ഷണശീലങ്ങള്‍ അടിച്ചേല്‍പ്പിച്ചതായി വിമര്‍ശനം

4
0

Source :- SIRAJLIVE NEWS

ഡല്‍ഹി | ബ്രിക്സ് ഉച്ചകോടിയിലെ അത്താഴവിരുന്നില്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ മാത്രം വിളമ്പിയതിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. 80 ശതമാനം ഇന്ത്യക്കാരും നോണ്‍ വെജിറ്റേറിയനാണെന്നും ലോകനേതാക്കള്‍ക്ക് വെജിറ്റേറിയന്‍ ഭക്ഷണം അടിച്ചേല്‍പ്പിച്ചുവെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.

വിദേശ വിശിഷ്ടാതിഥികളുടെ മേല്‍ സര്‍ക്കാര്‍ സ്വന്തം പാര്‍ട്ടിയുടെ ഭക്ഷണശീലങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആരോപിച്ചു. ഭക്ഷണ മെനുവില്‍ പോലും രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു തിരിച്ചടിച്ചു.

ഇന്ത്യന്‍ നയതന്ത്രവിജയമെന്ന വിലയിരുത്തലോടെയാണ് പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഡല്‍ഹിയില്‍ തിരശീല വീണത്. പ്രതിരോധശേഷി, പരിഷ്‌കരണം, സഹകരണം, സുസ്ഥിരത എന്ന പ്രമേയത്തില്‍ ആയിരുന്നു ഇന്നത്തെ തുറന്ന യോഗം. ആഗോള സംഘര്‍ഷങ്ങള്‍ മൂലം ഉണ്ടാകുന്ന പ്രതിസന്ധികള്‍ മറികടക്കാന്‍ കഴിയണമെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

കസാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, ഫിലിപ്പീന്‍സ് രാഷ്ട്രത്തലവന്‍മാരുമായിപ്രധാനമന്ത്രി നരേന്ദ്രമോദി ഉഭയകക്ഷി ചര്‍ച്ച നടത്തി. ഉച്ചകോടിയുടെ സമാപനവേളയില്‍ ലോക നേതാക്കള്‍ക്ക് നന്ദി പറഞ്ഞ നരേന്ദ്രമോദി പരസ്പര സഹകരണത്തിലൂടെ വളരാമെന്ന് ആശംസിച്ചു. ആഗോള നിയമക്രമം എല്ലരാജ്യങ്ങളും ഒരുമിച്ച് തയാറാക്കേണ്ടതാണ് എന്നും അധികാരമാണ് ശരിപക്ഷമെന്ന നിലപാട് യുക്തിരഹിതമാണെന്നും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് പറഞ്ഞു.

Content Highlights:
Rahul Gandhi criticized the all-vegetarian menu served at the BRICS summit dinner in Delhi, calling it an imposition. Congress accused the government of pushing its party’s food habits on foreign dignitaries. Meanwhile, the 18th BRICS summit concluded successfully with focus on global cooperation.