Home BUSINESS NEWS MALYALAM ബ്ലേഡ് ഉപയോഗിച്ച് വിദ്യാർഥികളെ പരിക്കേൽപ്പിച്ചു; എസ്എഫ്ഐ മാർച്ചിൽ പൊലീസ് അതിക്രമമെന്ന് പി.എസ്. സഞ്ജീവ്

ബ്ലേഡ് ഉപയോഗിച്ച് വിദ്യാർഥികളെ പരിക്കേൽപ്പിച്ചു; എസ്എഫ്ഐ മാർച്ചിൽ പൊലീസ് അതിക്രമമെന്ന് പി.എസ്. സഞ്ജീവ്

4
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ഫീസ് വർധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിനെ പൊലീസ് അതിക്രൂരമായി നേരിട്ടുവെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ആരോപിച്ചു. വിദ്യാർഥികൾക്കെതിരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതിനു പുറമെ വിരലുകൾക്കിടയിൽ ബ്ലേഡ് വെച്ച് ശരീരത്തിൽ വരഞ്ഞ് പരിക്കേൽപ്പിച്ചുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സമരത്തിനിടെ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റതായും, ബ്ലേഡ് ഉപയോഗിച്ചുണ്ടായ മുറിവുകളുടെ ചിത്രങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. കേരളത്തിൽ സമീപകാലത്ത് കണ്ടിട്ടില്ലാത്ത തരത്തിലുള്ള പൊലീസ് നടപടിയാണ് മാർച്ചിനെതിരെ ഉണ്ടായതെന്നും സഞ്ജീവ് ആരോപിച്ചു.

സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്ത പൊലീസ് കെണിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന നേതാക്കൾ സ്ഥലത്തെത്തിയതോടെ സംഭവത്തെക്കുറിച്ചുള്ള വിശദീകരണം പൊലീസ് മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു. ബ്ലേഡ് സമരക്കാർ കൊണ്ടുവന്നതാണെന്നായിരുന്നു പൊലീസിന്റെ വാദമെങ്കിലും, പൊലീസിന്റെ പ്രസ്താവനയ്ക്ക് ശേഷമാണ് വിദ്യാർഥികൾ ഇത്തരമൊരു ആരോപണം അറിയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമരക്കാരുടെ തലയ്ക്ക് അടിക്കുകയും പെൺവിദ്യാർഥികളെ ബൂട്ട് ധരിച്ച് ചവിട്ടുകയും ചെയ്തുവെന്നാണ് മറ്റൊരു ആരോപണം. സംഭവസമയത്ത് ആവശ്യത്തിന് വനിതാ പൊലീസ് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും വിദ്യാർഥികൾ പൊലീസിനെതിരെ പരാതി നൽകുമെന്നും സഞ്ജീവ് വ്യക്തമാക്കി. ബ്ലേഡ് ഉപയോഗിച്ചെന്ന് ആരോപിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദ്യാർഥികൾക്കെതിരായ നടപടിയെ എസ്എഫ്ഐ ശക്തമായി പ്രതിഷേധിക്കുന്നതായും, ഫീസ് വർധനയ്‌ക്കെതിരായ സമരം തുടരുമെന്നും പി.എസ്. സഞ്ജീവ് കൂട്ടിച്ചേർത്തു.