Source :- SIRAJLIVE NEWS
ന്യൂയോര്‍ക്ക് | ഐക്യരാഷ്ട്ര സഭാ വേദിയില്‍ പാക്കിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തകനോട് ക്ഷോഭിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഭീകരവാദത്തെ ഇന്ത്യയുമായി ബന്ധപ്പെടുത്തിയുള്ള ചോദ്യമാണ മന്ത്രി പൊട്ടിത്തെറിക്കാന്‍ കാരണം.
ഐക്യരാഷ്ട്ര സംഘടന പൊതുസഭയുടെ 81ാം സമ്മേളനത്തിന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തിനിടെയാണ് മന്ത്രിയുടെ രൂക്ഷ പ്രതികരണമുണ്ടായത്. ഇന്ത്യ എപ്പോഴാണ് പാക്കിസ്ഥാനില്‍ ഭീകരവാദം സ്‌പോണ്‍സര്‍ ചെയ്യുന്നത് അവസാനിപ്പിക്കുക എന്ന പാക്ക് റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് മന്ത്രി മറു ചോദ്യം കൊണ്ടു തിരിച്ചടി നല്‍കി. ഒരു ഭീകരവാദ രാജ്യമാണോ തന്നോട് ഈ ചോദ്യം ചോദിക്കുന്നത് എന്നായിരുന്നു ജയശങ്കര്‍ തിരച്ചടിച്ചത്. പാക്ക് മാധ്യമപ്രവര്‍ത്തകന്‍ തെറ്റായ ആരോപണങ്ങള്‍ തുടരുന്നതിനിടെ മന്ത്രിയും സംഘവും പത്രസമ്മേളന വേദി വിടുകയും ചെയ്തു.
ലൈബീരിയന്‍ വിദേശകാര്യമന്ത്രി സാറ ബെയ്‌സോളോ ന്യാന്‍തിക്ക് ഒപ്പമായിരുന്നു ജയശങ്കര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ഇന്നലെ പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിനോട് ഒരു ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തക ചോദ്യം ഉന്നയിച്ചത് ചര്‍ച്ചയായിരുന്നു. ഭീകരവാദികളെ സംരക്ഷിക്കുന്നത് പാകിസ്ഥാന്‍ എപ്പോള്‍ അവസാനിപ്പിക്കും എന്നാണ് മാധ്യമ പ്രവര്‍ത്തക ഷെരീഫിനോട് വിളിച്ച് ചോദിച്ചത്.
ഇതിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു പാകിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തകന്റെ പ്രകോപനം. മന്ത്രി ജയശങ്കര്‍ പോയതിനു ശേഷവും ചോദ്യം തുടര്‍ന്ന പാക് മാധ്യമ പ്രവര്‍ത്തകനോട് ചോദ്യത്തിനുള്ള മറുപടി വ്യക്തമായി ലഭിച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പി ഹരീഷും വ്യക്തമാക്കി.
Content Highlights: External Affairs Minister S Jaishankar strongly confronted a Pakistani journalist at a UN General Assembly press conference in New York. When questioned about India’s involvement in terrorism, Jaishankar retorted by asking if a terrorist country was posing such a question before exiting the venue. Permanent Representative P Harish confirmed that the response was clearly delivered.




