Home rss national malayalam പുതിയ വാർത്ത മഞ്ചേരിയില്‍ പത്ത് കിലോയിലധികം വരുന്ന ലഹരിയുമായി മൂന്ന് പേര്‍ അറസ്റ്റില്‍

മഞ്ചേരിയില്‍ പത്ത് കിലോയിലധികം വരുന്ന ലഹരിയുമായി മൂന്ന് പേര്‍ അറസ്റ്റില്‍

4
0

Source :- SIRAJLIVE NEWS

മലപ്പുറം | മഞ്ചേരിയില്‍ പത്ത് കിലോയിലധികം എം ഡി എം എ പിടികൂടി. മയക്കുമരുന്ന് വില്‍പ്പന സംഘത്തിനെതിരെ മഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തിലാണ് വന്‍തോതില്‍ എം ഡി എം എ പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പിടിയിലായ രണ്ടുപേര്‍ മലപ്പുറം സ്വദേശികളും ഒരാള്‍ വയനാട് സ്വദേശിയുമാണ്. സംസ്ഥാനത്ത് ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ എം ഡി എം എ വേട്ടകളിലൊന്നാണിതെന്ന് പോലീസ് അറിയിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എം ഡി എം എ എത്തിച്ചിരുന്ന വന്‍ ലഹരിമരുന്ന് സംഘത്തെയാണ് അന്വേഷണത്തിലൂടെ പോലീസ് പിടികൂടിയത്. സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും പോലീസ് അന്വേഷണം തുടരുകയാണ്.

Content Highlights:
Manjeri police seized over 10 kg of MDMA in one of the biggest synthetic drug busts in Kerala. Three individuals from Malappuram and Wayanad were arrested during the operation. Police have expanded the investigation to uncover the source and broader network supplying drugs across the state.