Source :- SIRAJLIVE NEWS
ഇംഫാല്‍ | മണിപ്പൂരില്‍ കാങ്‌പോക്പി ജില്ലയിലെ ലൊയ്‌ബോല്‍ ഖുല്ലെന്‍ ഗ്രാമത്തിലുണ്ടായ അക്രമ സംഭവത്തില്‍ ദമ്പതിമാരുള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഏഴ് വീടുകള്‍ക്ക് അജ്ഞാതരായ അക്രമികള്‍ തീയിടുകയും ചെയ്തു. ലെറ്റ്ഹോങ്ഗം ഹാക്കിപ് (34), ഭാര്യ ടിന്‍മാരി ഹാക്കിപ് (30), ജങ്മിന്‍ലാന്‍ ഹാക്കിപ് (34) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. അക്രമികള്‍ വെടിയുതിര്‍ത്തതോടെ പരിഭ്രാന്തരായ പ്രദേശവാസികള്‍ സമീപത്തെ വനപ്രദേശത്തേക്ക് ഓടിരക്ഷപ്പെട്ടു.
നാഗ സായുധ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് കുക്കി വിഭാഗം ആരോപിച്ചു. പോലീസ് അന്വേഷണം നടന്നുവരികയാണ്.







