Home LATEST NEWS malyalam പുതിയ വാർത്ത മണിപ്പൂര്‍ സംഘര്‍ഷം: രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

മണിപ്പൂര്‍ സംഘര്‍ഷം: രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

4
0

Source :- SIRAJLIVE NEWS

ഇംഫാല്‍| മണിപ്പൂരിലെ ഉഖ്‌റുല്‍ ജില്ലയില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് അസം റൈഫിള്‍സ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. 40 അസം റൈഫിള്‍സിന്റെ വാഹനവ്യൂഹത്തിന് നേരെയായിരുന്നു തീവ്രവാദി ആക്രമണം നടത്തിയത്.

പ്രദേശത്തേക്ക് കൂടുതല്‍ സൈനികരെ അയച്ചിട്ടുണ്ടെന്നും അക്രമികളെ കണ്ടെത്താനായി ശക്തമായ തിരച്ചില്‍ ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. സുരക്ഷാ സേനയുടെ വാഹനവ്യൂഹത്തിന് നേരെ സ്‌ഫോടകവസ്തുക്കളും വെടിയുണ്ടകളും ഉപയോഗിച്ചായിരുന്നു തീവ്രവാദികളുടെ ഒളിയാക്രമണം. സംഭവത്തില്‍ മണിപ്പൂര്‍ ഗവര്‍ണര്‍ അനുശോചനം രേഖപ്പെടുത്തുകയും ആക്രമണത്തെ അപലപിക്കുകയും ചെയ്തു.

ഇന്ന് ‘ഉഖ്രുലില്‍ നടന്ന ആക്രമണത്തില്‍ രണ്ട് ധീരരായ അസം റൈഫിള്‍സ് ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടമായെന്നും സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു’; എന്ന് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം ആക്രമണങ്ങള്‍ക്ക് നമ്മുടെ സമൂഹത്തില്‍ സ്ഥാനമില്ല, സമാധാനവും സുരക്ഷയും ഉയര്‍ത്തിപ്പിടിക്കാനുള്ള നമ്മുടെ കൂട്ടായ ദൃഢനിശ്ചയത്തെ ദുര്‍ബലപ്പെടുത്താന്‍ കഴിയില്ല, എന്നു ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു.

Content Highlights:
Two Assam Rifles jawans were killed in a militant ambush in Manipur’s Ukhrul district. Suspected Naga insurgents targeted the military convoy using explosives and gunfire. Security forces have deployed additional troops and launched a massive search operation to track down the attackers.