Home rss national malayalam പുതിയ വാർത്ത മദീനയെ ലക്ഷ്യമിട്ട് ക്രൂയിസ് മിസൈല്‍ ആക്രമണം; വിജയകരമായി തകര്‍ത്ത് സഖ്യസേന

മദീനയെ ലക്ഷ്യമിട്ട് ക്രൂയിസ് മിസൈല്‍ ആക്രമണം; വിജയകരമായി തകര്‍ത്ത് സഖ്യസേന

5
0

Source :- SIRAJLIVE NEWS

മദീന | യമനിലെ ഹൂത്തി വിമതരുമായുള്ള സംഘര്‍ഷം കടുക്കുന്നതിനിടെ മദീന പ്രവിശ്യ ലക്ഷ്യമിട്ടെത്തിയ ക്രൂയിസ് മിസൈല്‍ സഊദി വ്യോമ പ്രതിരോധ സേന തടഞ്ഞു നശിപ്പിച്ചു. അറബ് സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചതാണ് ഇക്കാര്യം.

മിസൈല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകര്‍ക്കുകയായിരുന്നുവെന്ന് സേനാ വക്താവ് എക്‌സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്ന ആക്രമണ പരമ്പരകള്‍ക്കിടയിലാണ് സംഭവം. റിയാദ്, അല്‍-ഖര്‍ജ്, കിഴക്കന്‍ പ്രവിശ്യ എന്നിവയെ ലക്ഷ്യമിട്ടെത്തിയ ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും തലസ്ഥാനത്തെയും തെക്കന്‍ മേഖലയെയും ലക്ഷ്യമിട്ടെത്തിയ 14 മിസൈലുകളും ഡ്രോണുകളും തടയുകയും നശിപ്പിക്കുകയും ചെയ്തതായി സഖ്യസേന പറഞ്ഞു.

ആക്രമണങ്ങളെ നേരിടാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് സഖ്യസേന ആവര്‍ത്തിച്ചു വ്യക്തമാക്കി. സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഹൂതികളുടെ ആക്രമണ ശേഷിയെ നിര്‍വീര്യമാക്കാനും നശിപ്പിക്കാനും പ്രതിജ്ഞാബദ്ധമാണെന്നും സേനാ വക്താവ് അറിയിച്ചു.

Content Highlights:
Coalition forces successfully intercepted and destroyed a cruise missile targeting Madinah. The swift response prevented potential damage and ensured safety in the region. Security measures remain heightened following the intercepted attack.