Home rss national malayalam പുതിയ വാർത്ത മധുര തനിഷ്‌ക് ജ്വല്ലറി കവര്‍ച്ച കേസ്; മുഖ്യപ്രതി അറസ്റ്റില്‍, പിടിയിലായത് ബസില്‍ നിന്ന്

മധുര തനിഷ്‌ക് ജ്വല്ലറി കവര്‍ച്ച കേസ്; മുഖ്യപ്രതി അറസ്റ്റില്‍, പിടിയിലായത് ബസില്‍ നിന്ന്

5
0

Source :- SIRAJLIVE NEWS

ചെന്നൈ|മധുര തനിഷ്‌ക് ജ്വല്ലറി കവര്‍ച്ച കേസിലെ മുഖ്യപ്രതി നിഷാന്ത് അറസ്റ്റില്‍. സേലത്തേക്ക് പോയ ബസില്‍ നിന്നാണ് പ്രതി പിടിയിലായത്. നിഷാന്തിന്റെ പെണ്‍സുഹൃത്ത് മീനാക്ഷിക്ക് വീട് നിര്‍മിക്കുന്നതിനായാണ് കവര്‍ച്ച നടത്തിയതെന്നാണ് വിവരം. മീനാക്ഷിയും നിഷാന്തിന്റെ പിതാവും നേരത്തെ പിടിയിലായിരുന്നു.

ധര്‍മപുരിക്ക് അടുത്ത് നിന്ന് ഒരു ബസില്‍ നിന്നാണ് നിഷാന്തിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പോലീസ് എത്തിയ സമയത്ത് ഇയാള്‍ വിന്‍ഡോ വഴി പുറത്തേക്ക് ചാടാന്‍ ശ്രമിച്ചിരുന്നു. നിഷാന്തിന്റെ മാതാവിനെ അടക്കം പോലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. കേരളത്തിലും കര്‍ണാടകത്തിലും ഉള്‍പ്പെടെ പോലീസ് പരിശോധന വ്യാപിപ്പിക്കുകയും ചെയ്തിരുന്നു.

Content Highlights: Nishanth, the prime accused in the Madurai Tanishq jewellery robbery case, has been arrested from a Salem-bound bus near Dharmapuri. Police revealed the heist was planned to build a house for his girlfriend Meenakshi, who was arrested earlier. The suspect attempted to escape through the bus window before being apprehended.