Home rss national malayalam പുതിയ വാർത്ത മരുന്നു വിവാദം; വിലകുറവുള്ളതിനാലാണ് ഇന്ത്യന്‍ കമ്പനിയില്‍ നിന്ന് എസ് എം എ മരുന്നുവാങ്ങാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി

മരുന്നു വിവാദം; വിലകുറവുള്ളതിനാലാണ് ഇന്ത്യന്‍ കമ്പനിയില്‍ നിന്ന് എസ് എം എ മരുന്നുവാങ്ങാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി

5
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി :  വലിയ തോതില്‍ വിലകുറവുള്ളതിനാലാണ് ഇന്ത്യന്‍ കമ്പനിയില്‍ നിന്ന് എസ് എം എ മരുന്നുവാങ്ങാന്‍ തീരുമാനിച്ചതെന്ന് വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഒരേമരുന്നിന് അന്തരാഷ്ട്ര കമ്പനി 6.5 ലക്ഷവും ഇന്ത്യന്‍ കമ്പനി 15,000 രൂപയും വിലയിടുന്നു.

റോഷ് എന്ന അന്താരാഷ്ട്ര കമ്പനി ആണ് ഇതുവരെ മരുന്ന് വിതരണം ചെയ്തിരുന്നത്. ഈ മരുന്നിന് വലിയതോതില്‍ വില വര്‍ധിച്ചതോടെയാണ് വില കുറവില്‍ മരുന്ന് നല്‍കുന്ന മറ്റൊരു ഇന്ത്യന്‍ കമ്പനിയെ ആശ്രയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ് എം എ മരുന്ന് വിവാദത്തില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് അഡ്ഡാ പരിപാടിയിലാണ് വി ഡി സതീശന്റെ പ്രതികരണം. നേരത്തെ ലഭിച്ചതിന് സമാനമായ ഗുണനിലവാരത്തില്‍ മരുന്ന് നല്‍കുന്ന പുതിയ കമ്പനിയുടെ മരുന്നിന്റെ വില 15,000 രൂപ മാത്രമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

കേന്ദ്ര സര്‍ക്കാരുമായി യുദ്ധത്തിനില്ലെന്ന് മറ്റൊരുചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ ആശയപരമായി ആര്‍ എസ് എസിനെയും ബി ജെ പിയെയും എതിര്‍ക്കും. എപ്പോഴും കേന്ദ്ര സര്‍ക്കാരിനെതിരെ നിലപാട് വേണമെന്ന് തനിക്ക് അഭിപ്രായമില്ലെന്നും കേരളത്തോട് വിവേചനം കാണിച്ചാല്‍ പ്രതികരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ യു ഡി എഫ് പ്രവര്‍ത്തിക്കുന്നത് ഒറ്റപ്പാര്‍ട്ടിയായാണെന്നും പരസ്പരം ചര്‍ച്ചയും ആശയവിനിമയവും നടക്കുന്നു. രാജ്യത്തിന് തന്നെ മാതൃകയായ മുന്നണി സംവിധാനമാണ് കേരളത്തിലെ യു ഡി എഫ്. ജനങ്ങള്‍ യു ഡി എഫ് സര്‍ക്കാരില്‍ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നു. ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. നല്ല ഉദ്ദേശത്തോടെ എന്ത് പദ്ധതിയും കൊണ്ടുവരാം. എന്ത് മാധ്യമവിമര്‍ശനം ഉണ്ടായാലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നയപരമായ കാര്യങ്ങള്‍ പാര്‍ട്ടിയുമായി കൂടിയാലോചിക്കും. എന്നാല്‍ സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങള്‍ പാര്‍ട്ടിയുമായി ആലോചിക്കാറില്ല. മന്ത്രിസഭയില്‍ തന്നെ പ്രധാന നേതാക്കള്‍ ഉണ്ട്. എല്ലാ കാര്യവും മന്ത്രിമാരുമായി ചര്‍ച്ച ചെയ്യും. ഭരണകാര്യങ്ങളില്‍ പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ ഒരു സമ്മര്‍ദവും ഇല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

Content Highlights: Kerala Chief Minister V D Satheesan clarified that an affordable Indian company was chosen for SMA medicine due to massive price differences. He also emphasized that the government stands firm against ideological opponents while collaborating for development. Bureaucrats will be protected against unfair criticism.