Home rss national malayalam പുതിയ വാർത്ത മര്‍കസ് 50-ാം വാര്‍ഷിക തൊഴില്‍ദാന പദ്ധതി: 171 കുടുംബങ്ങള്‍ക്ക് തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു

മര്‍കസ് 50-ാം വാര്‍ഷിക തൊഴില്‍ദാന പദ്ധതി: 171 കുടുംബങ്ങള്‍ക്ക് തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു

5
0

Source :- SIRAJLIVE NEWS

കോഴിക്കോട് | 2028 ല്‍ നടക്കുന്ന മര്‍കസ് 50-ാം വാര്‍ഷികത്തിന് മുന്നോടിയായി നടപ്പിലാക്കുന്ന തൊഴില്‍ദാന പദ്ധതിയുടെ ഭാഗമായി 171 കുടുംബങ്ങള്‍ക്ക് ഇലക്ട്രിക് തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു. കുടുംബിനികള്‍ക്ക് ഒരു സ്ഥിര വരുമാനം എന്ന നിലയില്‍ മര്‍കസ് സാമൂഹികക്ഷേമ ഡയറക്ടറേറ്റിന് കീഴില്‍ ആവിഷ്‌കരിച്ച പദ്ധതിയുടെ രണ്ടാംഘട്ട വിതരണം മര്‍കസ് കാമില്‍ ഇജ്തിമയില്‍ നടന്നു. മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ വിതരണ ചടങ്ങിന് നേതൃത്വം നല്‍കി.

വിധവകള്‍, ഭിന്നശേഷിക്കാര്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍, മദ്റസാ അധ്യാപകരുടെ കുടുംബങ്ങള്‍ തുടങ്ങി സമൂഹത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരില്‍ നിന്നാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ 101 ഉം രണ്ടാംഘട്ടത്തില്‍ 70 ഉം പേര്‍ക്കാണ് വിപണിയില്‍ 23,000 രൂപ വിലവരുന്ന നവീന സൗകര്യങ്ങളുള്ള പോര്‍ട്ടബിള്‍ ഇലക്ട്രിക് തയ്യല്‍ മെഷീനുകള്‍ നല്‍കിയത്. ഇതുകൂടാതെ വിവിധ തൊഴിലുപകരണങ്ങളും ജീവനോപാധികളും സംരംഭകത്വ സഹായങ്ങളും 50-ാം വാര്‍ഷിക സാമൂഹികക്ഷേമ പദ്ധതികളുടെ ഭാഗമായി മര്‍കസ് നല്‍കിവരുന്നു.

തയ്യല്‍ മെഷീന്‍ വിതരണ ചടങ്ങില്‍ മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി, സഖാഫി ശൂറ ജനറല്‍ കണ്‍വീനര്‍ കുഞ്ഞി മുഹമ്മദ് സഖാഫി പറവൂര്‍, ഫിനാന്‍സ് സെക്രട്ടറി മുഹമ്മദ് കുഞ്ഞു സഖാഫി കൊല്ലം, മജീദ് കക്കാട്, സി പി ഉബൈദുല്ല സഖാഫി, അക്ബര്‍ ബാദുഷ സഖാഫി, കെ കെ ഷമീം, ദുല്‍കിഫില്‍ സഖാഫി, അബ്ദുല്ലത്വീഫ് സഖാഫി പെരുമുഖം, സ്വാദിഖ് നൂറാനി വെളിമണ്ണ, മുസ്തഫ വാഴക്കാട്, മര്‍സൂഖ് നൂറാനി, നൗഫല്‍ പെരുമണ്ണ സംബന്ധിച്ചു.

Content Highlights: As part of the Markaz 50th anniversary self-employment scheme, free sewing machines were distributed to 171 deserving families. The initiative aims to uplift underprivileged households by encouraging financial self-reliance and skill development. Leaders emphasized Markaz’s continuing welfare projects.