Home rss national malayalam പുതിയ വാർത്ത മുംബൈ-അഹമ്മദാബാദ് യാത്രക്ക് 90 മിനുട്ട് മാത്രം; രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പരീക്ഷണ ഓട്ടം അടുത്ത വര്‍ഷം...

മുംബൈ-അഹമ്മദാബാദ് യാത്രക്ക് 90 മിനുട്ട് മാത്രം; രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പരീക്ഷണ ഓട്ടം അടുത്ത വര്‍ഷം മേയ്-ജൂണ്‍ മാസങ്ങളില്‍

4
0

Source :- SIRAJLIVE NEWS

മുംബൈ |  രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ നിര്‍ണായക പരീക്ഷണ ഓട്ടം അടുത്ത വര്‍ഷം മേയ്-ജൂണ്‍ മാസങ്ങളില്‍ നടക്കും. ഗുജറാത്തിലെ സൂററ്റ് – ബിലിമോറ റൂട്ടിലാണ് ആദ്യ ട്രയല്‍ റണ്‍ നിശ്ചയിച്ചിരിക്കുന്നത്. പദ്ധതി പൂര്‍ണ്ണമായി യാഥാര്‍ത്ഥ്യമാകുന്നതോടെ മുംബൈക്കും അഹമ്മദാബാദിനും ഇടയിലുള്ള യാത്രാസമയം വെറും 90 മിനുട്ടായി കുറയും.

നിലവില്‍ ട്രെയിന്‍ മാര്‍ഗ്ഗം ഈ ദൂരം സഞ്ചരിക്കാന്‍ 6 മുതല്‍ 9 മണിക്കൂര്‍ വരെ സമയമെടുക്കുന്നുണ്ട്. ആകെ 508 കിലോമീറ്റര്‍ നീളമുള്ള ഈ ഹൈസ്പീഡ് പാതയിലൂടെ മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയിലാണ് ബുള്ളറ്റ് ട്രെയിന്‍ കുതിക്കുക. നോണ്‍-സ്റ്റോപ്പ് സര്‍വീസുകള്‍ 90 മിനിറ്റ് കൊണ്ട് യാത്ര പൂര്‍ത്തിയാക്കുമ്പോള്‍, റൂട്ടിലെ എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തുന്ന സര്‍വീസുകള്‍ക്ക് 2 മണിക്കൂര്‍ 45 മിനിറ്റ് സമയമെടുക്കും.

മുംബൈ, താനെ, വിരാര്‍, ബോയിസര്‍, വാപി, ബിലിമോറ, സൂററ്റ്, ഭറൂച്ച്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബര്‍മതി എന്നീ 12 സ്റ്റേഷനുകളാണ് പാതയിലുള്ളത്. ജപ്പാന്റെ വിഖ്യാതമായ ഷിന്‍കാന്‍സെന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ നടപ്പാക്കുന്ന ഈ പദ്ധതി ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാഴികക്കല്ലുകളില്‍ ഒന്നാണ്.

Content Highlights: India’s first bullet train project will undergo its crucial trial run between Surat and Bilimora in May-June next year. Once fully operational, the 508 km high-speed corridor will slash travel time between Mumbai and Ahmedabad to 90 minutes using Japanese Shinkansen technology.