Home rss national malayalam പുതിയ വാർത്ത മുംബൈയില്‍ തുരങ്കത്തിലൂടെ ആഡംബര വാഹനങ്ങളുമായി റേസിംഗ്; ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്ത് പോലീസ്

മുംബൈയില്‍ തുരങ്കത്തിലൂടെ ആഡംബര വാഹനങ്ങളുമായി റേസിംഗ്; ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്ത് പോലീസ്

5
0

Source :- SIRAJLIVE NEWS

മുംബൈ | മുംബൈയില്‍ തുരങ്കത്തിലൂടെ ആഡംബര വാഹനങ്ങള്‍ ഉപയോഗിച്ച് റേസിംഗ് നടത്തിയ സംഭവത്തില്‍ ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയുമായി പോലീസ്. മുംബൈ സ്വദേശി ചിത്രീകരിച്ച ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ വൈറലായതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്. എന്നാല്‍, ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ലംബോര്‍ഗിനി, ബി എം ഡബ്ലു എം2, ബി എം ഡബ്ല്യു സെഡ്4, വോക്ക്സ് വാഗണ്‍ വെര്‍റ്റൂസ് എന്നീ കാറുകള്‍ ഉള്‍പ്പെടെയുള്ള ഏഴോളം ആഡംബര വാഹനങ്ങളാണ് തുരങ്കത്തിനുള്ളിലൂടെ നിയമങ്ങള്‍ ലംഘിച്ച് അമിതവേഗതയില്‍ ഓടിച്ചത്. വാഹനങ്ങള്‍ തിരിച്ചറിഞ്ഞ പോലീസ് ഇവ ഉടന്‍തന്നെ കസ്റ്റഡിയിലെടുത്തേക്കും.

ഈ മാസം മൂന്നിന് രാത്രി 11:15 ഓടെ മറൈന്‍ ഡ്രൈവിന് സമീപം കോസ്റ്റല്‍ റോഡിലെ തുരങ്കത്തിലൂടെയാണ് അമിതവേഗതയില്‍ ആഡംബര വാഹനങ്ങള്‍ ചീറിപ്പാഞ്ഞത്. സ്ട്രീറ്റ് റേസിംഗിന് മുംബൈയില്‍ അനുമതിയില്ലെന്നിരിക്കെയാണ് സംഭവം.

Content Highlights:
Mumbai Police registered a case against drivers operating luxury cars at high speeds inside an underground tunnel. Video footage of the dangerous stunt went viral on social media platforms, sparking public concern. Authorities identified the offenders and initiated legal action for reckless driving.