Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ അപമാനിച്ച യുവമോര്‍ച്ച നേതാവ് അദീന ഭാരതി തോറ്റു. ഇടുക്കി ജില്ലാ പഞ്ചായത്ത് കരിങ്കുന്നം ഡിവിഷനിലാണ് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയായ അദീന ഭാരതി എൻഡിഎ സ്ഥാനാർഥിയായി ജനവിധി തേടിയത്. 19, 425 വോട്ട് നേടി യുഡിഎഫ് സ്ഥാനാർഥി ഷീല സ്റ്റീഫനാണ് കരിങ്കുന്നം ഡിവിഷനിൽ വിജയിച്ചത്.
ഇടതുമുന്നണി സ്ഥാനാർഥി ജ്യോതി അനിലിന് 10,522 വോട്ടുകളാണ് നേടിയത്. 5,963 വോട്ടുകൾ മാത്രമാണ് അദീന ഭാരതിക്ക് നേടാൻ കഴിഞ്ഞത്. അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെപ്പോലെ പിണറായി വിജയനും നരകിച്ചേ മരിക്കൂ എന്നായിരുന്നു അദീന പറഞ്ഞത്. ഈ പരാമശം ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.






