Source :- SIRAJLIVE NEWS

തിരുവനന്തപുരം | മുഖ്യമന്ത്രി വി ഡി സതീശന് ഈ മാസം 19 വരെ സന്ദര്‍ശകരെ നേരിട്ട് കാണാന്‍ സാധിക്കില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ബജറ്റ് തയ്യാറാക്കുന്നതിന്റെ തിരക്കിലാണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി എന്നാണ് അറിയിപ്പ്.

മികച്ചൊരു നാളേക്കായുള്ള ദൗത്യത്തില്‍ എല്ലാവരുടെയും സഹകരണവും പിന്തുണയും അഭ്യര്‍ഥിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. പൊതുജനങ്ങള്‍ക്കും മറ്റ് സന്ദര്‍ശകര്‍ക്കും ഉണ്ടാകുന്ന താത്ക്കാലിക ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായും കുറിപ്പില്‍ വ്യക്തമാക്കി.

ഈ മാസം 19നാണ് വി ഡി സതീശന്‍ സര്‍ക്കാറിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുക.