Home rss national malayalam പുതിയ വാർത്ത മോശം കാലാവസ്ഥ; മുംബൈയിലേക്ക് പുറപ്പെട്ട 11 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

മോശം കാലാവസ്ഥ; മുംബൈയിലേക്ക് പുറപ്പെട്ട 11 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

4
0

Source :- SIRAJLIVE NEWS

മുബൈ | മോശം കാലാവസ്ഥയെത്തുടര്‍ന്ന് മുംബൈയിലേക്ക് എത്തേണ്ടിയിരുന്ന 11 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, ആകാശ എയര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ വിമാനങ്ങളാണ് സൂറത്ത്, അഹമ്മദാബാദ്, വഡോദര, നാസിക് എന്നീ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടത്.

ഇതില്‍ ഡല്‍ഹി, തിരുച്ചിറപ്പള്ളി, ചെന്നൈ, ഗോവ എന്നിവിടങ്ങളില്‍ നിന്നെത്തിയ ആറ് വിമാനങ്ങള്‍ സൂറത്തിലേക്കാണ് മാറ്റിയത്. കൂടാതെ ബെംഗളൂരു, ഹൈദരാബാദ്, ജാംനഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് വിമാനങ്ങള്‍ അഹമ്മദാബാദിലേക്കും തിരിച്ചുവിട്ടു. ഹൈദരാബാദില്‍ നിന്നും ഉദയ്പൂരില്‍ നിന്നും പുറപ്പെട്ട മറ്റ് രണ്ട് വിമാനങ്ങള്‍ യഥാക്രമം വഡോദര, നാസിക് വിമാനത്താവളങ്ങളിലുമാണ് ഇറക്കിയത്.

മേഖലയില്‍ മോശം കാലാവസ്ഥ തുടരുന്ന പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടത് യാത്രക്കാരെയും വലച്ചിട്ടുണ്ട്.