Home rss national malayalam പുതിയ വാർത്ത മോഷ്ടിച്ച ബൈക്കുമായെത്തി പോലീസുകാരനോട് വഴി ചോദിച്ചു; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

മോഷ്ടിച്ച ബൈക്കുമായെത്തി പോലീസുകാരനോട് വഴി ചോദിച്ചു; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

4
0

Source :- SIRAJLIVE NEWS

കണ്ണൂര്‍  | പയ്യന്നൂരില്‍ മോഷ്ടിച്ച ബൈക്കുമായി എത്തി പൊലീസുകാരനോട് വഴി ചോദിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി. വ്യാഴാഴ്ച രാത്രി എട്ടോടെ വെള്ളൂര്‍ കൊട്ടണച്ചേരി ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് സംഭവം. കാസര്‍കോട്ടെ പൊലീസുകാരനായ പെരളം സ്വദേശി സുനീഷിനോടാണ് ബൈക്കിലെത്തിയ യുവാവ് ഹിന്ദിയില്‍ കാഞ്ഞങ്ങാട്ടേക്കുള്ള വഴിയും ദൂരവും ചോദിച്ചത്.

വഴി പറഞ്ഞുകൊടുക്കുന്നതിനിടെ സുനീഷ് ബൈക്കിന്റെ നമ്പര്‍ ശ്രദ്ധിച്ചിരുന്നു. യുവാവിന്റെ സംസാരത്തിലും പെരുമാറ്റത്തിലും പന്തികേട് തോന്നിയ സുനീഷ് ബൈക്കിന്റെ നമ്പര്‍ കാസര്‍കോട് കണ്‍ട്രോള്‍ റൂമിലുള്ള രജനീഷ് എന്ന പോലീസുകാരന് കൈമാറി പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് നടത്തിയ വിവരശേഖരണത്തിലാണ് രണ്ട് ദിവസം മുന്‍പ് വടകരയില്‍ നിന്ന് മോഷണം പോയ ബൈക്കാണിതെന്ന് വ്യക്തമായത്.വാഹനം മോഷണമുതലാണെന്ന് സ്ഥിരീകരിച്ചതോടെ സുനീഷ് സ്വന്തം ബൈക്കില്‍ യുവാവിനെ അതിവേഗം പിന്തുടരുകയായിരുന്നു. തുടര്‍ന്ന് ചെറുവത്തൂരില്‍ വെച്ച് ഇയാളെ തടഞ്ഞുനിര്‍ത്തി സാഹസികമായി പിടികൂടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചന്തേര പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്ത വടകര പൊലീസിന് കൈമാറി

Content Highlights: A migrant worker was arrested in Kannur after asking an off-duty policeman for directions while riding a stolen motorcycle. The suspicious officer verified the vehicle number and discovered it was stolen from Vadakara two days earlier. He then chased the suspect to Cheruvathur and handed him over to the police.