Home rss national malayalam പുതിയ വാർത്ത മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവം; തൃക്കാക്കര ഭാരത് മാതാ കോളജില്‍ പ്രതിഷേധം

മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവം; തൃക്കാക്കര ഭാരത് മാതാ കോളജില്‍ പ്രതിഷേധം

5
0

Source :- SIRAJLIVE NEWS

കൊച്ചി| സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ തൃക്കാക്കര ഭാരത് മാതാ കോളജിൽ വിദ്യാർഥികളുടെ പ്രതിഷേധം. കേസിലെ പ്രതിയായ രണ്ടാം വർഷ ബി ബി എ വിദ്യാർഥി ശ്രീഹരിക്ക് കോളജ് മാനേജ്‌മെന്റ് സംരക്ഷണം നൽകുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

ലോക്കൽ ഗാർഡിയനെ വിളിച്ചുവരുത്തി ശ്രീഹരിയെ ക്യാമ്പസിൽനിന്ന് പുറത്തേക്ക് പോകാൻ മാനേജ്‌മെന്റ് സഹായിച്ചെന്നും വിദ്യാർഥികൾ ആരോപിച്ചു. മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിന് പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും പ്രതിഷേധക്കാർ പറയുന്നു. കുറ്റാരോപിതനായ വിദ്യാർഥി കെ എസ് യുവിന്റെ മീഡിയ ടീമിൽ അംഗമാണെന്നും പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോളജിലേക്ക് അതിക്രമിച്ച് എത്തിയെന്നും വിദ്യാർഥികൾ ആരോപിച്ചു.

അതേസമയം, സംഭവത്തിൽ തൃക്കാക്കര പോലീസ് ശ്രീഹരിക്കെതിരെ നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കോളജ് പ്രിൻസിപ്പൽ ഇൻ-ചാർജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിദ്യാർഥിയെ കോളജിൽനിന്ന് പുറത്താക്കുകയും ചെയ്തിട്ടുണ്ട്.

വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ വിദ്യാർഥിയെ സസ്‌പെൻഡ് ചെയ്തിരുന്നുവെന്നും പോലീസിൽ പരാതി നൽകിയിരുന്നുവെന്നും കോളജ് അധികൃതർ വ്യക്തമാക്കി. വിദ്യാർഥിയുടെ രക്ഷിതാക്കൾ ദൂരെയായതിനാലാണ് ലോക്കൽ ഗാർഡിയനൊപ്പം വീട്ടിലേക്ക് അയച്ചതെന്നും അധികൃതർ വിശദീകരിച്ചു.

വിദ്യാർഥിയുടെ ലാപ്ടോപ്പ് മാനേജ്‌മെന്റിന്റെ കൈവശമാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അധികൃതർ പറഞ്ഞു. വിദ്യാർഥിയുടെ മൊബൈൽ ഫോൺ പോലീസിന് കൈമാറിയിട്ടുണ്ടെന്നും കോളജ് അധികൃതർ വ്യക്തമാക്കി.

Content Highlights:
Students at Bharata Mata College protested alleging management protection to an accused student in the photo morphing case. The management clarified that the student was suspended and the phone was handed to police. Police registered a case following the principal in-charge complaint.