Home rss national malayalam പുതിയ വാർത്ത യാത്രയ്ക്കിടെ എയര്‍ ആംബുലന്‍സിന്റെ വാതില്‍ തുറന്നു, ധാക്കയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്; രോഗി മരിച്ചു

യാത്രയ്ക്കിടെ എയര്‍ ആംബുലന്‍സിന്റെ വാതില്‍ തുറന്നു, ധാക്കയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്; രോഗി മരിച്ചു

4
0

Source :- SIRAJLIVE NEWS

കൊല്‍ക്കത്ത| യാത്രയ്ക്കിടെ ആകാശമധ്യേ എയര്‍ ആംബുലന്‍സിന്റെ വാതില്‍ തുറന്നതിനെത്തുടര്‍ന്ന് രോഗി മരിച്ചു. എയര്‍ ആംബുലന്‍സ് അടിയന്തരമായി ബംഗ്ലാദേശിലെ ധാക്ക ഹസ്രത്ത് ഷാഹ്ജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

അഞ്ജന ഭൗമിക് (56) എന്ന ഇന്ത്യന്‍ വനിതയാണ് മരിച്ചത്. ഇവരെ കുര്‍മിറ്റോള മള്‍ട്ടികെയര്‍ സ്പെഷ്യലൈസ്ഡ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.വിമാനത്തില്‍ ഏഴു പേരാണ് ഉണ്ടായിരുന്നത്. എയര്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന മറ്റെല്ലാവരും സുരക്ഷിതരാണെന്നാണ് വിവരം.

ഞായറാഴ്ചയായിരുന്നു സംഭവം. അഗര്‍ത്തലയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പോകുകയായിരുന്ന വിടിഎച്ച് വൈ എ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത ബീച്ച്ക്രാഫ്റ്റ് കിംഗ് എയര്‍ സി90എ എന്ന എയര്‍ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ രണ്ട് പൈലറ്റുമാര്‍, ഒരു രോഗി, ഒരു ഡോക്ടര്‍, ഒരു പാരാമെഡിക്കല്‍ ജീവനക്കാരന്‍, രോഗിക്കൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

Content Highlights:
An Indian woman passed away after an air ambulance door opened mid-air during a flight from Agartala to Kolkata. The Beechcraft King Air C90A made an emergency landing at Dhaka’s Hazrat Shahjalal International Airport due to a technical fault. All six other passengers on board remained safe.