Home rss national malayalam പുതിയ വാർത്ത യു എ ഇയില്‍ ഉച്ചവിശ്രമ നിയമം അവസാനിച്ചു; കമ്പനികളില്‍ നിന്നുണ്ടായത് മികച്ച സഹകരണം

യു എ ഇയില്‍ ഉച്ചവിശ്രമ നിയമം അവസാനിച്ചു; കമ്പനികളില്‍ നിന്നുണ്ടായത് മികച്ച സഹകരണം

5
0

Source :- SIRAJLIVE NEWS

ദുബൈ | യു എ ഇയില്‍ വേനല്‍ക്കാലത്ത് ഏര്‍പ്പെടുത്തിയിരുന്ന വാര്‍ഷിക ഉച്ചവിശ്രമ നിയമം ഇന്നലെ സെപ്തംബര്‍ 15 ചൊവ്വാഴ്ചയോടെ അവസാനിച്ചതായി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. കഠിനമായ ചൂടില്‍ നിന്ന് പുറംജോലിക്കാരെ സംരക്ഷിക്കുന്നതിനായി ജൂണ്‍ 15 മുതല്‍ പ്രാബല്യത്തിലുണ്ടായിരുന്ന നിയന്ത്രണമാണ് പൂര്‍ത്തിയായത്. വേനല്‍ക്കാലത്തെ ഉഷ്ണതരംഗ പ്രതിരോധ കാമ്പയിനിന്റെ ഭാഗമായി രാജ്യത്തുടനീളം ഡെലിവറി തൊഴിലാളികള്‍ക്കായി 12,000-ത്തിലധികം എയര്‍ കണ്ടീഷന്‍ ചെയ്ത വിശ്രമ കേന്ദ്രങ്ങളാണ് ഇത്തവണ സജ്ജീകരിച്ചത്.

തുറസ്സായ സ്ഥലങ്ങളിലും നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന ഇടങ്ങളിലും ഉച്ചക്ക് 12.30 മുതല്‍ മൂന്ന് വരെ തൊഴിലാളികളെ ജോലി ചെയ്യിക്കുന്നതിനായിരുന്നു നിയമപരമായ വിലക്ക്. തൊഴിലുടമകളില്‍ നിന്നും സ്വകാര്യ കമ്പനികളില്‍ നിന്നും മികച്ച സഹകരണവും നിയമപാലനവുമാണ് ഇത്തവണ ഉണ്ടായതെന്ന് ലേബര്‍ പ്രൊട്ടക്ഷന്‍ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ദലാല്‍ അല്‍ ശെഹ്ഹി പറഞ്ഞു. സ്മാര്‍ട്ട് നിരീക്ഷണ സംവിധാനങ്ങളും ഡിജിറ്റല്‍ വിവരശേഖരണവും വഴിയാണ് നിയമലംഘനങ്ങള്‍ പരിശോധിച്ചത്.

ഡെലിവറി റൈഡര്‍മാര്‍ക്ക് ജോലി സമയത്ത് വിശ്രമിക്കാനും കുടിവെള്ളം ലഭ്യമാക്കാനുമായി വിവിധ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള 12,000 വിശ്രമ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തിയത്. നിയമം പ്രാബല്യത്തിലുള്ള സമയത്ത് നിര്‍മാണ സ്ഥലങ്ങളിലും മറ്റും തണലുള്ള വിശ്രമസ്ഥലങ്ങള്‍, കൂളിങ് ഉപകരണങ്ങള്‍, ആവശ്യത്തിന് കുടിവെള്ളം, ഒ ആര്‍ എസ് ഉള്‍പ്പെടെയുള്ള പാനീയങ്ങള്‍, പ്രഥമശുശ്രൂഷാ സൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കാന്‍ തൊഴിലുടമകള്‍ക്ക് നിര്‍ദേശമുണ്ടായിരുന്നു.

Content Highlights:
The mandatory midday break rule for outdoor workers in the UAE has officially concluded for the season. Officials reported exceptional cooperation and compliance from companies across various sectors nationwide. The initiative successfully protected thousands of laborers from extreme summer temperatures.