Home rss national malayalam പുതിയ വാർത്ത യു എ ഇയില്‍ തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധം

യു എ ഇയില്‍ തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധം

5
0

Source :- SIRAJLIVE NEWS

അബൂദബി | ഗാര്‍ഹിക തൊഴിലാളികള്‍ക്കും സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കല്‍ നിര്‍ബന്ധമാണെന്ന് യു എ ഇ മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് എടുക്കുന്നതിലും അത് യഥാസമയം പുതുക്കുന്നതിലും വീഴ്ച വരുത്തുന്ന തൊഴിലുടമകള്‍ക്ക് എതിരെ ഭരണപരമായ പിഴ ചുമത്തും.

ഇന്‍ഷ്വറന്‍സ് ഉള്ള തൊഴിലാളിയുടെ ചികിത്സാ ചെലവുകളോ അടിയന്തര വൈദ്യസഹായത്തിന്റെ ചെലവോ വഹിക്കാന്‍ തൊഴിലുടമ വിസമ്മതിക്കുന്നത് നിയമലംഘനമാണ്. കൂടാതെ ഇന്‍ഷ്വറന്‍സ് എടുക്കുന്നതിനോ പുതുക്കുന്നതിനോ ഉള്ള തുക മുഴുവനായോ ഭാഗികമായോ തൊഴിലാളിയുടെ കൈയില്‍ നിന്ന് ഈടാക്കാന്‍ ആവശ്യപ്പെടുന്നതും കുറ്റകരമാണ്. മന്ത്രാലയം അംഗീകരിച്ച അടിസ്ഥാന കവറേജ് മാനദണ്ഡങ്ങള്‍ പാലിക്കുന്ന പോളിസികളാണ് ഉറപ്പാക്കേണ്ടത്.

വര്‍ക്ക് പെര്‍മിറ്റ് സാധുവായിരിക്കുന്ന കാലയളവിലുടനീളം ഇന്‍ഷ്വറന്‍സ് പരിരക്ഷ മുടങ്ങാതെ നിലനില്‍ക്കണം. നിര്‍ദിഷ്ട ആരോഗ്യ ഇന്‍ഷ്വറന്‍സ് വ്യവസ്ഥകള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയോ നിരസിക്കുകയോ പുതുക്കാന്‍ വിസമ്മതിക്കുകയോ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി മന്ത്രാലയം സര്‍വേ നടപടികളും ആരംഭിച്ചിട്ടുണ്ട്.

Content Highlights:
The UAE government has made health insurance mandatory for all private sector workers across the emirates. Employers are strictly required to provide comprehensive basic coverage for their employees upon visa issuance. This initiative aims to ensure standard healthcare access and worker welfare.