Home rss national malayalam പുതിയ വാർത്ത യു എ ഇയിൽ പറക്കും കാർ ഉടൻ; ആഗോളതലത്തിൽ 7,000 ഓർഡറുകൾ

യു എ ഇയിൽ പറക്കും കാർ ഉടൻ; ആഗോളതലത്തിൽ 7,000 ഓർഡറുകൾ

5
0

Source :- SIRAJLIVE NEWS

ദുബൈ|റോഡിലൂടെ ഓടിക്കുകയും ആവശ്യമായ അനുമതികളോടെ ആകാശത്ത് പറത്തുകയും ചെയ്യാവുന്ന പറക്കും കാർ യു എ ഇ വിപണിയിലെത്തിക്കാനുള്ള ഒരുക്കങ്ങളുമായി ചൈനീസ് വാഹന-സാങ്കേതിക കമ്പനിയായ അരിഡ്ജ്. എക്‌സ്‌പെങ് രൂപകൽപന ചെയ്ത “ലാൻഡ് എയർക്രാഫ്റ്റ് കാരിയർ’ എന്ന വാഹനത്തിൽ ആറ് ചക്രങ്ങളുള്ള റോഡ് വാഹനവും വേർപെടുത്താവുന്ന രണ്ട് സീറ്റുള്ള ഇലക്ട്രിക് പറക്കും വിമാനവുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

റോഡ് വാഹനത്തിന്റെ പിൻഭാഗത്ത് സൂക്ഷിക്കുന്ന വിമാനത്തെ ഒറ്റ സ്പർശത്തിലൂടെ വേർപെടുത്തി പറക്കാൻ തയ്യാറാക്കാമെന്നാണ് കമ്പനിയുടെ വിശദീകരണം. ദുബൈയിൽ നടന്ന എക്‌സ്‌പെങ് ബ്രാൻഡ് പരിപാടിയിൽ കമ്പനിയുടെ സഹസ്ഥാപകനും വൈസ് പ്രസിഡന്റുമായ ടാൻ വാങ് പദ്ധതിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തി.

ലോകമെമ്പാടുമായി ഏകദേശം 7,000 മുൻകൂർ ഓർഡറുകൾ ലഭിച്ചിട്ടുണ്ടെന്നും ഇതിൽ 600 എണ്ണം ഗൾഫ് മേഖലയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ വാഹനം വാങ്ങിയാൽ ഉടൻ ആകാശത്ത് പറത്താമെന്നല്ല ഇതിനർഥം. ചൈനയിലെ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ടൈപ്പ് സർട്ടിഫിക്കേഷൻ ലഭിച്ചശേഷം യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ഔദ്യോഗിക അംഗീകാരവും ആവശ്യമാണ്.

പറക്കാൻ അനുവദിക്കുന്ന പ്രത്യേക മേഖലകൾ, വിമാനത്താവള സൗകര്യങ്ങൾ, പൈലറ്റ് യോഗ്യത, വ്യോമപാതാ നിയന്ത്രണങ്ങൾ എന്നിവയും അധികാരികൾ നിശ്ചയിക്കേണ്ടതുണ്ട്. പരീക്ഷണത്തിനും നിയന്ത്രണ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനുമായി റാസ് അൽ ഖൈമയിൽ പ്രത്യേക റെഗുലേറ്ററി സാൻഡ്‌ബോക്‌സ് ഒരുക്കാനുള്ള കരാറും കമ്പനി ഇതിനകം ഒപ്പിട്ടിട്ടുണ്ട്.

Content Highlights: Chinese technology firm Aridge is preparing to bring XPeng’s Land Aircraft Carrier flying car to the UAE market. The vehicle features a six-wheeled road vehicle with a detachable two-seater electric aircraft. The company has already secured around 7,000 pre-orders globally, including 600 in the Gulf.