Home LATEST NEWS malyalam പുതിയ വാർത്ത യു എസിന്റെയും ഇസ്‌റാഈലിന്റെയും ഏത് ആക്രമണത്തിനും അടിയന്തരവും ഉചിതവുമായ മറുപടി നല്‍കും: ഇറാന്‍

യു എസിന്റെയും ഇസ്‌റാഈലിന്റെയും ഏത് ആക്രമണത്തിനും അടിയന്തരവും ഉചിതവുമായ മറുപടി നല്‍കും: ഇറാന്‍

4
0

Source :- SIRAJLIVE NEWS

തെഹ്‌റാന്‍ | അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും ഭാഗത്ത് നിന്നുണ്ടാകുന്ന ഏത് ‘ആക്രമണ’ത്തിനും അടിയന്തര സ്വാഭാവത്തിലുള്ളതും ഉചിതവുമായ മറുപടി നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. തുര്‍ക്കി, പാകിസ്താന്‍, സഊദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായുള്ള ഫോണ്‍ സംഭാഷണങ്ങളിലാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നല്‍കിയത്.

ഇറാന് കടുത്ത തിരിച്ചടി നല്‍കുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ പെട്ടെന്ന് വഷളാകാന്‍ സാധ്യതയുണ്ടെന്നും കരുതിയിരിക്കണമെന്നും പശ്ചിമേഷ്യയിലെ യു എസ് എംബസികള്‍ തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ഇറാന്‍ അതിരൂക്ഷമായ പണപ്പെരുപ്പം നേരിടുകയാണെന്നും താന്‍ ഇറാനിയന്‍ കറന്‍സിയെ തകര്‍ത്തു കൊണ്ടിരിക്കുകയാണെന്നും ട്രംപ് ‘ട്രൂത്ത് സോഷ്യല്‍’ (Truth Social) മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പില്‍ പറഞ്ഞു.

അതിനിടെ, ഗസയിലെ ഇസ്‌റാഈല്‍ ആക്രമണം തുടരുകയാണ്. ഗസ മുനമ്പിലുടനീളം ഇസ്‌റാഈല്‍ സേന കുറഞ്ഞത് എട്ട് ഫലസ്തീനികളെ കൊലപ്പെടുത്തി. ഡെയര്‍ അല്‍-ബാലയിലെ ഒരു മെഡിക്കല്‍ വെയര്‍ഹൗസ് തകര്‍ത്തു. ആക്രമണത്തെ തുടര്‍ന്ന് ഇവിടെ 66 അടി വീതിയും 33 അടി ആഴവുമുള്ള വന്‍ ഗര്‍ത്തം രൂപപ്പെട്ടു.

Content Highlights:
Iran has officially stated that it will deliver an urgent and fitting response to joint attacks by the US and Israel. The declaration marks a major escalation in Middle East geopolitical conflicts. Authorities emphasized their readiness to respond directly to defend national sovereignty.