Home rss national malayalam പുതിയ വാർത്ത യു പി സര്‍ക്കാറിന് തിരിച്ചടി; അയോധ്യ ക്ഷേത്ര സംഭാവന തട്ടിപ്പ് പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റ് തടഞ്ഞ്...

യു പി സര്‍ക്കാറിന് തിരിച്ചടി; അയോധ്യ ക്ഷേത്ര സംഭാവന തട്ടിപ്പ് പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

5
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | അയോധ്യ ക്ഷേത്ര സംഭാവന തട്ടിപ്പ് ആദ്യം റിപോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായ അഭിഷേക് ഉപാധ്യായക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നത് തടഞ്ഞ് സുപ്രീം കോടതി. ഉത്തര്‍പ്രദേശ് പോലീസ് സ്വീകരിക്കുന്ന നിര്‍ബന്ധിത നടപടികള്‍ക്ക് പരമോന്നത കോടതി ഇന്ന് ഇടക്കാല സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചു. ഉപാധ്യായക്കെതിരെ ഭാവിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്‌തേക്കാവുന്ന എഫ്ഐ ആറുകള്‍ക്കും ഈ ഇടക്കാല സംരക്ഷണം ബാധകമായിരിക്കുമെന്ന് കോടതി വ്യക്തമാക്കി.

രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറിന്റെ പകര്‍പ്പ് അഭിഷേകിന് നല്‍കാനും കോടതി പോലീസിനോട് നിര്‍ദേശിച്ചു. എഫ് ഐ ആര്‍ പകര്‍പ്പ് ലഭിച്ചു കഴിഞ്ഞാല്‍ ഉചിതമായ നിയമനടപടികള്‍ക്കായി അദ്ദേഹത്തിന് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. എഫ് ഐ ആര്‍ കൈമാറിയതുമായി ബന്ധപ്പെട്ട റിപോര്‍ട്ട് അടുത്ത വാദം കേള്‍ക്കുന്ന സെപ്തംബര്‍ ഏഴിന് മുമ്പായി സമര്‍പ്പിക്കാന്‍ ഗാസിയാബാദ് പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങുന്ന ബഞ്ചാണ് എഫ്ഐ ആറിനെതിരെ അഭിഷേക് ഉപാധ്യായ സമര്‍പ്പിച്ച റിട്ട് ഹരജി പരിഗണിച്ചത്. അയോധ്യാ സംഭാവന തട്ടിപ്പ് പുറത്തുകൊണ്ടുവന്നു എന്നതാണ് ഹരജിക്കാരന്‍ ചെയ്ത ‘ക്ഷമിക്കാനാവാത്ത പാപം’ എന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രദീപ് റായ് വാദിച്ചു. മറ്റ് തട്ടിപ്പുകളും ഹരജിക്കാരന്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ടെന്ന് റായ് കൂട്ടിച്ചേര്‍ത്തു. നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാന്‍ കേസ് അന്വേഷണം ഒരു സ്വതന്ത്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എഫ് ഐ ആറിന്റെ പൂര്‍ണരൂപം ഹര്‍ജിക്കാരന് നല്‍കിയിട്ടില്ലെന്നും പ്രദീപ് റായ് ചൂണ്ടിക്കാട്ടി.

എഫ് ഐ ആറിലെ ആരോപണങ്ങള്‍ പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്നും, സംഭവസമയത്തെ സി സി ടി വി ദൃശ്യങ്ങള്‍ അത് തെളിയിക്കുമെന്നും റായ് അവകാശപ്പെട്ടു. ഈ ദൃശ്യങ്ങള്‍ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlights: The Supreme Court granted interim protection from arrest to journalist Abhishek Upadhyay who exposed alleged financial irregularities and donation theft at the Ayodhya Ram Temple. A bench led by CJI Surya Kant directed UP Police not to take coercive action and to provide the FIR copy.