Home rss business malayalam ‘യുഡിഎഫ് സർക്കാർ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നു’; വി.ഡി. സതീശനെതിരെ എം.വി. ഗോവിന്ദൻ

‘യുഡിഎഫ് സർക്കാർ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നു’; വി.ഡി. സതീശനെതിരെ എം.വി. ഗോവിന്ദൻ

4
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

കേരളത്തിൽ ബിജെപി ഭരണത്തിലില്ലെങ്കിലും വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ ബിജെപിയുടെ രാഷ്ട്രീയ അജണ്ടകൾ നടപ്പാക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. നരേന്ദ്ര മോദി സർക്കാരും യുഡിഎഫ് നേതൃത്വവും സാമ്പത്തിക-രാഷ്ട്രീയ വിഷയങ്ങളിൽ ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണരൂപത്തിൽ ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള ശ്രമമാണെന്നും ഗോവിന്ദൻ ആരോപിച്ചു. ദേശീയ നേതാക്കൾ അംഗീകരിച്ച രീതിക്ക് വിരുദ്ധമായാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്രത്തിന്റെ കോർപ്പറേറ്റ് അനുകൂല നയങ്ങളും ‘മൃദു ഹിന്ദുത്വ’ സമീപനവുമാണ് യുഡിഎഫ് പിന്തുടരുന്നതെന്നും, വന്ദേമാതരം വിവാദത്തിൽ സർക്കാർ ബിജെപിക്ക് വഴങ്ങുകയാണെന്ന ബോധ്യം ജനങ്ങളിൽ ശക്തമായിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.