Source :- SIRAJLIVE NEWS

അബൂദബി | ‘യുദ്ധം താത്കാലിക വെല്ലുവിളി സൃഷ്ടിച്ചേക്കാമെങ്കിലും അതെല്ലാം മറികടക്കാനാവുമെന്ന് യു എ ഇ. ‘രാഷ്ട്രം ശക്തമായ അടിത്തറയിലാണ് നിര്‍മിച്ചിരിക്കുന്നത്. അത് അതിനെ കൂടുതല്‍ പ്രതിരോധശേഷി നിലനിര്‍ത്താനും ബുദ്ധിമുട്ടുകള്‍ മറികടക്കാനും പ്രാപ്തമാക്കുന്നു.’- യു എ ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാശ് പറഞ്ഞു.

‘ബുദ്ധിയുള്ള നേതൃത്വം, ശക്തമായ സ്ഥാപനങ്ങള്‍, മത്സരപരവും വികസിതവുമായ ഒരു സമ്പദ് വ്യവസ്ഥ, ഐക്യദാര്‍ഢ്യം, സഹിഷ്ണുത, നീതി എന്നിവയെ അടിസ്ഥാനമാക്കിയുള്ള ആധികാരിക മൂല്യങ്ങള്‍’ തുടങ്ങിയവ രാജ്യത്തിന്റെ ശക്തിയാണെന്ന് എക്‌സിലെ ഒരു പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കി.

യു എ ഇയുടെ വിജയം യാദൃച്ഛികമല്ല, മറിച്ച് ആഴത്തില്‍ വേരൂന്നിയ ഒരു കാഴ്ചപ്പാടിന്റെയും വര്‍ഷങ്ങളുടെ ആത്മാര്‍ഥവും നിരന്തരവുമായ പ്രവര്‍ത്തനത്തിന്റെയും ഫലമാണെന്ന് ഡോ. അന്‍വര്‍ ഗര്‍ഗാശ് പറഞ്ഞു. ആത്മവിശ്വാസത്തോടെയും സ്ഥിരതയോടെയും വെല്ലുവിളികളെ മറികടക്കാന്‍ രാജ്യത്തിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.