Home LATEST NEWS malyalam പുതിയ വാർത്ത യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; പ്രതി പിടിയില്‍

യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; പ്രതി പിടിയില്‍

4
0

Source :- SIRAJLIVE NEWS

കൊച്ചി |  യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസില്‍ പ്രതി പിടിയില്‍. സ്വകാര്യ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയ ശേഷം 24കാരിയായ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തില്‍ കൊല്ലം സ്വദേശിയായ ഫിറോസ് ഖാന്‍ ആണ് പിടിയിലായത്. ഞായറാഴ്ച രാത്രിയാണ് സംഭവം.

നിരവധി കേസുകളില്‍ പ്രതിയായ ഫിറോസ് കുപ്രസിദ്ധ ഗുണ്ടാനേതാവ് അട്ടാണി അനീഷിന്റെ സംഘത്തില്‍പ്പെട്ടയാളാണ്. നേരത്തെ അനീഷും യുവതിയെ പീഡിപ്പിച്ചിരുന്നു. നിലവില്‍ മറ്റൊരു കേസില്‍ ജയിലില്‍ ആണ് അട്ടാണി അനീഷ്. എറണാകുളം നോര്‍ത്ത് പൊലീസ് ആണ് പ്രതിയെ പിടി കൂടിയത്. കാറില്‍ തട്ടിക്കൊണ്ടു പോയ ശേഷം മയക്ക് മരുന്ന് നല്‍കിയായിരുന്നു പീഡനം .പീഡനത്തിന് ശേഷം യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Content Highlights: The Ernakulam North police arrested Firoz Khan for abducting and raping a 24-year-old woman in Kochi. The accused, an associate of notorious gangster Attani Aneesh, threatened the victim with private visuals and drugged her in a car. The victim filed a complaint with the police after the assault.