Source :- SIRAJLIVE NEWS
കോഴഞ്ചേരി | യുവാവിനെ വീട്ടില്‍ അതിക്രമിച്ചു കയറി കമ്പിവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സ്ഥിരം കുറ്റവാളികളായ രണ്ടു പേര്‍ അറസ്റ്റില്‍. ഇലന്തൂര്‍ വലിയവട്ടം അനീഷ് ഭവനം വീട്ടില്‍ അനീഷ് അശോക് (37), പ്രക്കാനം ചെന്നീര്‍ക്കര വലിയവട്ടം എന്ന സ്ഥലത്ത് കുന്നുംപുറത്ത് വീട്ടില്‍ മായാസന്‍ (37) എന്നിവരെയാണ് ആറന്മുള പോലീസ് റോഡില്‍ വാഹനം തടഞ്ഞ് സാഹസികമായി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് പരാതിക്കാസ്പദമായ സംഭവം. മൂന്നാം പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു. ആറന്മുള എസ് എച്ച് ഒ. വി സജു, എസ് ഐ. ആഷില്‍ രവി, എസ് സി പി ഒ. അനില്‍കുമാര്‍, സി പി ഒമാരായ ഉണ്ണികൃഷ്ണന്‍, കെ എസ് വിഷ്ണു, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതി അനീഷ് ആറന്മുള പോലീസ് സ്റ്റേഷനിലെ നാല് ക്രിമിനല്‍ കേസുകളിലും രണ്ടാം പ്രതി മായാസന്‍ ഇലവുംതിട്ട പോലീസ് സ്റ്റേഷനിലെ അഞ്ചും പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ നാലും ചിറ്റാര്‍ ആറന്മുള പോലീസ് സ്റ്റേഷനുകളില്‍ ഓരോ കേസിലും ഉള്‍പ്പെടെ 11 ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്ന് ആറന്മുള എസ് എച്ച് ഒ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Content Highlights:
Two habitual criminals have been arrested by the police for attempting to murder a youth. The law enforcement team tracked down the repeat offenders following a swift investigation into the violent assault. The suspects are currently in custody as further legal proceedings and interrogation continue.




