Home rss national malayalam പുതിയ വാർത്ത യുവാവ് ലോറിയിടിച്ച് മരിച്ച സംഭവം കൊലപാതകം; ആരോപണവുമായി കുടുംബം

യുവാവ് ലോറിയിടിച്ച് മരിച്ച സംഭവം കൊലപാതകം; ആരോപണവുമായി കുടുംബം

7
0

Source :- SIRAJLIVE NEWS

തൃശൂര്‍ | പുതുക്കാട് യുവാവ് ലോറിയിടിച്ച് മരിച്ച സംഭവം കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം. പട്ടാമ്പി തിരുമിറ്റക്കോട് മേലേതില്‍ റിജാസ് (22) മരിച്ച സംഭവത്തിലാണ് കുടുംബം ആരോപണവുമായി രംഗത്തെത്തിയത്. ഇക്കാര്യമുന്നയിച്ച് തൃശൂര്‍ റൂറല്‍ എസ്പിക്ക് കുടുംബം പരാതി നല്‍കി.

ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. ദേശീയപാത 544-ല്‍ പുതുക്കാട് സിഗ്‌നലിനു സമീപമുണ്ടായ ബൈക്ക് അപകടത്തില്‍ റിജാസിനൊപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ബൈക്കിന് പിന്നില്‍ വന്ന മിനി ലോറി മനപ്പൂര്‍വം ഇടിക്കുകയായിരുന്നുവെന്ന് മുന്നില്‍ പോയിരുന്ന കാറിന്റെ റിയര്‍ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വ്യ ക്തമാക്കുന്നതായി റിജാസിന്റെ പിതാവ് മാനു പറഞ്ഞു.

അപകടത്തിന് 15 മിനുട്ട് മുമ്പ് ലോറി ഡ്രൈവറും റിജാസുമായി സൈഡ് കൊടുക്കുന്നതിനെച്ചൊല്ലി വാക്കുതര്‍ക്കമുണ്ടായിരുന്നതായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള സുഹൃത്ത് പറഞ്ഞതായും മാനു വ്യക്തമാക്കി.

Content Highlights:
The family of a youth killed in a lorry crash has alleged it was a murder. Relatives raised suspicions over the crash and demanded a full police probe. Authorities have registered a case and launched a detailed investigation into the incident.