Home rss national malayalam പുതിയ വാർത്ത യൂറോപ്പിലെ കൊടുങ്കാറ്റ് : വൈദ്യുതിയും വിമാന സര്‍വീസുകളും മുടങ്ങി

യൂറോപ്പിലെ കൊടുങ്കാറ്റ് : വൈദ്യുതിയും വിമാന സര്‍വീസുകളും മുടങ്ങി

3
0

Source :- SIRAJLIVE NEWS

ലണ്ടന്‍ | വടക്കന്‍ യൂറോപ്പില്‍ കൊടുങ്കാറ്റിടിച്ച് നാശനഷ്ടങ്ങള്‍ സംഭവിച്ചതിനെ നെത്തുടര്‍ന്ന് വൈദ്യുതിയും വിമാന സര്‍വീസുകളും മുടങ്ങി. ബോലോ, ഓസ്റ്റന്‍ എന്നീ രണ്ട് കൊടുങ്കാറ്റുകളാണ് 24 മണിക്കൂറിനുള്ളില്‍ നാശം വിതച്ചത്. ശക്തമായ കാറ്റില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും ഫോണ്‍ നെറ്റ്വര്‍ക്കുകള്‍ തടസ്സപ്പെടുകയും ഒന്നര ലക്ഷത്തിലധികം വീടുകളില്‍ വൈദ്യുതി ബന്ധം നിലക്കുകയും ചെയ്തു.

സ്‌കോട്ട്ലാന്റിലെ അര്‍ഗൈല്‍ ആന്റ് ബ്യൂട്ടില്‍ മണിക്കൂറില്‍ 135 കിലോമീറ്റര്‍ വരെ വേഗതയിലാണ് കാറ്റ് വീശിയടിച്ചത്. മരങ്ങള്‍ കടപുഴകി വീണും വൈദ്യുതി ലൈനുകള്‍ പൊട്ടിവീണും റോഡ്, റെയില്‍ ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടു. ബ്രിട്ടനില്‍ മാത്രം 4 ലക്ഷത്തിലധികം വീടുകളില്‍ വൈദ്യുതി നിലച്ചു. ഫ്രാന്‍സില്‍ ഓസ്റ്റന്‍ കൊടുങ്കാറ്റിനെത്തുടര്‍ന്ന് രണ്ടര ലക്ഷത്തിലധികം വീടുകളില്‍ വൈദ്യുതി നിലച്ചിരുന്നു. ജര്‍മ്മനിയിലെ ഫ്രൈബര്‍ഗ്-ബ്രിസ്ഗാവു നഗരത്തിലും പരിസരത്തുമായി പതിനായിരം വീടുകളില്‍ വൈദ്യുതി തടസ്സപ്പെടുകയും ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ മുടങ്ങുകയും ചെയ്തു.

നെതര്‍ലാന്‍ഡ്സിലും ബെല്‍ജിയത്തിലും കൊടുങ്കാറ്റിനെത്തുടര്‍ന്ന് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ബ്രസ്സല്‍സില്‍ മരം വീണ് നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കൊടുങ്കാറ്റിനെത്തുടര്‍ന്ന് യൂറോപ്പിലെ ആംസ്റ്റര്‍ഡാമിലെ ഷിപോള്‍ വിമാനത്താവളത്തില്‍ നിന്നും പാരീസ്, റോം, ഡബ്ലിന്‍ തുടങ്ങിയ നഗരങ്ങളിലേക്കുള്ള തൊന്നൂറോളം വിമാന സര്‍വീസുകള്‍ റദ്ദാക്കി.

Content Highlights: Twin storms Bolo and Austen wreaked havoc across Northern Europe within 24 hours. Over 400,000 homes lost power in Britain while France and Germany experienced massive outages. Ninety flights were cancelled at Amsterdam Schiphol airport as severe winds disrupted transport networks.