Home rss national malayalam പുതിയ വാർത്ത രാജ്യതലസ്ഥാനത്തെ പ്രതിഷേധം; റിപ്പോര്‍ട്ടിങ്ങിനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി ഡല്‍ഹി പോലീസ്

രാജ്യതലസ്ഥാനത്തെ പ്രതിഷേധം; റിപ്പോര്‍ട്ടിങ്ങിനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി ഡല്‍ഹി പോലീസ്

5
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി| രാജ്യ തലസ്ഥാനത്തെ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി ഡല്‍ഹി പോലീസ്. കഴിഞ്ഞ ദിവസങ്ങളില്‍ പോലീസുകാര്‍ വനിതാ മാധ്യമപ്രവര്‍ത്തകരെയടക്കം ഉപദ്രവിച്ചെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ ഐഡി കാര്‍ഡ് എപ്പോഴും കരുതണം. ഇത് ശരിയായി കാണുന്നരീതിയില്‍ ധരിക്കണമെന്നതുമാണ് പ്രധാന നിര്‍ദേശം. പോലീസ് നടപടികളെ തടസ്സപ്പെടുത്തുന്ന രീതിയില്‍ ഇടപെടരുത്. സംഘര്‍ഷ സാഹചര്യങ്ങളില്‍ സുരക്ഷിത അകലം പാലിക്കണം എന്നീ നിര്‍ദേശങ്ങളുമുണ്ട്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ക്കിടെയാണ് വനിതാ മാധ്യമപ്രവര്‍ത്തകരെ പോലീസുകാര്‍ ഉപദ്രവിച്ചെന്ന ആരോപണം ഉയര്‍ന്നത്. വനിതാ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്‌തെന്നും ലൈംഗികമായി ഉപദ്രവിച്ചെന്നുമായിരുന്നു പരാതി. ഇതേതുടര്‍ന്ന് ആരോപണം നേരിടുന്ന എസിപി വിവേക് ഭഗത്തിന്റെ പ്രൊമോഷന്‍ ഉത്തരവ് മരവിപ്പിക്കുകയും ചെയ്തിരുന്നു.

Content Highlights:
Delhi Police issued safety advisory guidelines for journalists covering capital protests. The decision follows serious allegations of harassment against women reporters during demonstrations. Officials froze the promotion of accused ACP Vivek Bhagat while instructing journalists to wear visible ID cards.